Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:28 AM IST Updated On
date_range 18 April 2022 5:28 AM ISTപ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ ആഘോഷിച്ചു
text_fieldsbookmark_border
ആലപ്പുഴ: പ്രത്യാശയുടെ സന്ദേശവുമായി നാടെങ്ങും കൈസ്ത്രവ വിശ്വാസികൾ ഈസ്റ്റർ ആഘോഷിച്ചു. പീഢകളുടെയും സഹനങ്ങളുടെയും വ്യഥകളിൽനിന്ന് പ്രത്യാശയുടെ പൊൻകതിർ വിടർത്തിയായിരുന്നു ആഘോഷം. യേശുവിന്‍റെ ഉയിർപ്പുതിരുന്നാൾ ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ ശനിയാഴ്ച അർധരാത്രി മുതൽ ഞായറാഴ്ച പുലർച്ചവരെ നീണ്ടുനിന്ന പ്രത്യേക ശുശ്രൂഷകളും പ്രാർഥനകളോടെയുമാണ് സമാപിച്ചത്. രണ്ടുവർഷമായി കോവിഡ് വ്യാപനത്തിൽ അടഞ്ഞുകിടന്ന ദേവാലയം തുറന്നശേഷം ആദ്യമെത്തിയ ഈസ്റ്റർ എന്ന പ്രത്യേകതയുമുണ്ടായിരുന്നു. കുടുംബാംഗങ്ങളും കുട്ടികളും അടക്കമുള്ളവരുടെ വൻതിരക്കാണ് അനുഭവപ്പെത്. വിശുദ്ധവാരാചരണത്തിന്‍റെ സമാപനമായ ഉയിർപ്പ് തിരുനാളിന് ഏകീകൃത കുർബാനക്രമം അർപ്പിക്കുന്ന രീതിയാണ് പള്ളികളിൽ നടന്നത്. തീർഥാടനകേന്ദ്രമായ പൂങ്കാവ്, തങ്കി, ചമ്പക്കുളം, പുളിങ്കുന്ന്, പള്ളിപ്പുറം, ചേർത്തല, മൗണ്ട് കാർമൽ കത്തീഡ്രൽ തുടങ്ങി വിവിധങ്ങളായ പള്ളികളിൽ വിശ്വാസികൾ ഭക്തിനിർഭരമായിട്ടാണ് ആഘോഷത്തിൽ പങ്കാളികളായത്. 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് വയലാറില്‍ തുടക്കം ആലപ്പുഴ: എല്ലാ കുടുംബങ്ങളിലും ഭക്ഷ്യ സ്വയംപര്യാപ്തത ഉറപ്പുവരുത്താൻ കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് വയലാര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കവിത ഷാജി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ആദ്യമായി കൃഷിയിലേക്ക് കടന്നുവരുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കും. ആവശ്യമായ വിത്ത്, വളം തുടങ്ങിയവ സൗജന്യമായി നല്‍കും. കൃഷി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആരോഗ്യമുള്ള വിളകള്‍ക്കായി അഗ്രോ ക്ലിനിക്കും പഞ്ചായത്തില്‍ സജ്ജമാക്കും. കര്‍ഷകന്‍ രാധാകൃഷ്ണന്‍ പത്മരാഗം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.ജി. നായര്‍, കൃഷി ഓഫിസര്‍ അഖില്‍ രാജ്, എ.ഡി.എസ് അംഗങ്ങള്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story