Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:28 AM IST Updated On
date_range 17 April 2022 5:28 AM ISTഅമ്പലപ്പുഴ സർവിസ് സഹകരണ സംഘം ശതാബ്ദി
text_fieldsbookmark_border
അമ്പലപ്പുഴ: ആഘോഷങ്ങൾക്ക് തുടക്കമായി. ഇതോടൊപ്പം ശതാബ്ദി സ്മാരക മന്ദിരത്തിന്‍റെ നിർമാണവും തുടങ്ങി. രണ്ടുകോടി രൂപ ചെലവിട്ടാണ് സ്മാരക മന്ദിരം നിർമിക്കുന്നത്. ഒരുവർഷത്തിനുള്ളിൽ കെട്ടിട നിർമാണം പൂർത്തിയാക്കും. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം. സത്യപാലൻ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ് എ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്. ഹാരിസ്, കെ. കവിത, എ.എസ്. സുദർശനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത, ഗ്രാമപഞ്ചായത്ത് അംഗം ലേഖാമോൾ, സഹകരണ സംഘം ജോ. രജിസ്ട്രാർമാരായ എസ്. ജോസി, ശ്രീവൽസൻ, അസി. രജിസ്ട്രാർ എസ്. നിർമലാദേവി, പി.യു. ശാന്താറാം, കെ. പരമേശ്വരപണിക്കർ, സംഘം സെക്രട്ടറി ബി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. കാപ്ഷൻ ആഘോഷം കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എം. സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
