Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:28 AM IST Updated On
date_range 17 April 2022 5:28 AM ISTമാവേലിക്ക് അമ്പലപ്പുഴയിൽ സ്റ്റോപ്പില്ല; യാത്രക്കാർ വലയുന്നു
text_fieldsbookmark_border
അമ്പലപ്പുഴ: മാവേലി എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പില്ലാത്തത് യാത്രക്കാരെ വലക്കുന്നു. വടക്ക് ഭാഗത്തേക്ക് പോകുമ്പോൾ ട്രെയിൻ അമ്പലപ്പുഴയിൽ നിർത്തുന്നുണ്ടെങ്കിലും മടക്കയാത്രയിൽ ട്രെയിൻ നിർത്താത്തതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. പുലർച്ച മൂന്നിനാണ് മാവേലി തെക്ക് ഭാഗത്തേക്ക് പോകുന്നത്. പുലർച്ചയായതിനാൽ ആലപ്പുഴയിലിറങ്ങി മണിക്കൂറുകൾ കാത്തിരുന്ന് ബസിലാണ് യാത്രക്കാർ അമ്പലപ്പുഴയിലും മറ്റുമെത്തുന്നത്. കോവിഡിന് മുമ്പ് രണ്ട് യാത്രയിലും അമ്പലപ്പുഴയിൽ സ്റ്റോപ് അനുവദിച്ചിരുന്നു. പിന്നീട് ഇത് പുനരാരംഭിച്ചപ്പോഴാണ് മടക്കയാത്രയിൽ സ്റ്റോപ് നിർത്തലാക്കിയത്. ഇതോടെ ഈ ട്രെയിനിൽ യാത്ര ചെയ്യുന്ന അമ്പലപ്പുഴയിലും സമീപങ്ങളിലുമുള്ളവർ ആലപ്പുഴയിൽ ഇറങ്ങേണ്ട അവസ്ഥയാണ്. തങ്ങളുടെ ദുരിതം പരിഹരിക്കാൻ അടിയന്തരമായി മടക്കയാത്രയിലും മാവേലി എക്സ്പ്രസിന് സ്റ്റോപ് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story