Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:28 AM IST Updated On
date_range 17 April 2022 5:28 AM IST'റോഡ്, പാലം പുനർനിർമാണം അടിയന്തരമായി പൂർത്തിയാക്കണം'
text_fieldsbookmark_border
ആലപ്പുഴ: നഗരത്തിലെ റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെയും വ്യാപാരികളുടെയും പ്രയാസങ്ങൾ സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ആവശ്യപ്പെട്ടു. മുല്ലയ്ക്കൽ വാണിജ്യ കേന്ദ്രത്തിലേക്കുള്ള റോഡുകളുടെ പുനർനിർമാണം ആരംഭിച്ചിട്ട് മൂന്ന് മാസമായി. പണി പാതിവഴിയിലാണ്. ചെറുകിട കച്ചവടക്കാർ അടക്കം കടുത്ത പ്രതിസന്ധിയിലാണ്. നഗരത്തിലെ മറ്റു പല റോഡുകളും പുനർനിർമാണ ഘട്ടത്തിലാണ്. തന്മൂലം ബൈപാസ് ഗതാഗതം സുഗമമായിട്ടും നഗരത്തിൽ എന്നും ഗതാഗതക്കുരുക്കാണ്. ആറ് പാലങ്ങളുടെ പുനർനിർമാണവും ഒച്ചിഴയുന്ന കണക്കാണ്. അവഗണന തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story