Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:28 AM IST Updated On
date_range 17 April 2022 5:28 AM ISTബീച്ചിലെ കച്ചവടക്കാരെ ഒഴിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ല-എച്ച്. സലാം
text_fieldsbookmark_border
ആലപ്പുഴ: പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിലെ ചെറുകിട കച്ചവടക്കാരെ മാറ്റാൻ ജില്ലയിൽനിന്നുള്ള മന്ത്രിമാരും എം.എൽ.എമാരുമടങ്ങുന്ന സംഘാടക സമിതി തീരുമാനിച്ചിട്ടില്ലെന്ന് എച്ച്. സലാം എം.എൽ.എ പറഞ്ഞു. ഏതോ ഉദ്യോഗസ്ഥർ കടകൾ ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയതായാണ് അറിയുന്നത്. വാർഷികാഘോഷത്തിന്റെ ഭാഗമായി പന്തലും സ്റ്റാളുകളും സ്ഥാപിക്കുന്നതിന് ബീച്ചിലെ കച്ചവടക്കാരെ ഒഴിപ്പിക്കേണ്ട ഒരു സാഹചര്യവുമില്ല. സർക്കാറോ സംഘാടക സമിതിയോ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല. കത്ത് നൽകാൻ ഇടയായ സാഹചര്യം പരിശോധിക്കണമെന്നും പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എം.എൽ.എ കലക്ടർക്ക് കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story