Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:32 AM IST Updated On
date_range 15 April 2022 5:32 AM ISTപകുത്തുനൽകലിെൻറ സന്ദേശവുമായി പെസഹ
text_fieldsbookmark_border
പകുത്തുനൽകലിൻെറ സന്ദേശവുമായി പെസഹ ആലപ്പുഴ: സ്വയം പകുത്തുനൽകലിൻെറ സന്ദേശവുമായി വിശ്വാസ സഹസ്രങ്ങൾ പെസഹ ആചരിച്ചു. സ്വയം താഴ്ത്തി മറ്റുള്ളവരെ തങ്ങളേക്കാൾ വലിയവരായി കാണെണമെന്ന സന്ദേശമുൾക്കൊള്ളുന്ന കാൽകഴുകൽ ശുശ്രൂഷയിലും ദിവ്യബലിയിലും ആരാധനയിലുമെല്ലാം പങ്കെടുക്കാൻ വൻ ജനാവലിയാണ് ദേവാലയങ്ങളിലേക്കെത്തിയത്. പ്രസിദ്ധ തീർഥാടന കേന്ദ്രമായ പൂങ്കാവ് പള്ളിയിൽ ഭക്തിസാന്ദ്രമായിരുന്നു പെസഹ. ആത്മീയശോഭ പകരുന്ന സ്നേഹദീപക്കാഴ്ച വൈകീട്ട് എട്ടിന് ആരംഭിച്ചു. തുരുക്കർമങ്ങൾക്ക് ബിഷപ് ഡോ. സ്റ്റാൻലി റോമൻ, റവ. ഡോ. ജോസി കണ്ടനാട്ടുചിറ എന്നിവർ മുഖ്യകാർമികരായി. ബിഷപ് ഡോ. സ്റ്റാൻലി റോമൻ പ്രഥമദീപം തെളിച്ചു. പള്ളിയങ്കണത്തിൽ 16 നിരകളിലായി ആയിരക്കണക്കിന് നിലവിളക്കുകൾ നിരനിരയായി ദീപം തെളിഞ്ഞത് ഹൃദ്യമായ കാഴ്ചയായി. മാനവ മതമൈത്രി സന്ദേശവുമായി തീർഥാടന കേന്ദ്രമായ തങ്കി സെന്‍റ് മേരീസ് ഫൊറോന പള്ളിയിലും ദീപകാഴ്ച ഒരുക്കി. മന്ത്രി പി. പ്രസാദ് ആദ്യദീപം പകർന്നു. കണ്ടമംഗലം ദേവസ്വം പ്രസിഡന്‍റ് പി.ഡി. ഗഗാറിൻ, തങ്കിക്കവല മസ്ജിദ് പ്രസിഡന്‍റ് എം.എ. കരിം ഹാജി, പഞ്ചായത്ത് പ്രസിഡന്‍റ് ജയിംസ് ചിങ്കുതറ തുടങ്ങിയവർ നേതൃത്വം നൽകി. ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ വൈകീട്ട് 5.30ന് നടന്ന പെസഹ തിരുകർമങ്ങളിൽ ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികനായി. ആലപ്പുഴ പഴവങ്ങാടി മാർ സ്ലീവ ഫൊറോന പള്ളിയിലെ തിരുക്കർമങ്ങൾ വൈകീട്ട് അഞ്ചിന് ആരംഭിച്ചു. വികാരി ഫാ. ഫിലിപ് തൈയിൽ മുഖ്യകാർമികനായിരുന്നു. ഫാ. ജോസ് തെക്കേപ്പുറത്ത് വചനസന്ദേശം നൽകി. ചേര്‍ത്തല മുട്ടം സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ രാവിലെ ആറിന് നടന്ന ദിവ്യബലിക്കും പെസഹ തിരുകര്‍മങ്ങള്‍ക്കും കാല്‍കഴുകല്‍ ശുശ്രൂഷക്കും വികാരി ഫാ. ആന്‍റോ ചേരാംതുരുത്തി കാര്‍മികത്വം വഹിച്ചു. വൈകീട്ട് ആറിന് പൊതു ആരാധനയും അപ്പംമുറിക്കലും നടന്നു. ഫോട്ടോ- ( ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടന്ന കാൽകഴുകൽ ശുശ്രൂഷക്ക് ബിഷപ് ജെയിംസ് ആനപറമ്പിൽ നേതൃത്വം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story