Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:31 AM IST Updated On
date_range 15 April 2022 5:31 AM ISTകണിയൊരുക്കി കൈനീട്ടം നൽകി ഇന്ന് വിഷു...
text_fieldsbookmark_border
അമ്പലപ്പുഴ: കണിയൊരുക്കി കൈനീട്ടം വാങ്ങി പുതുവര്‍ഷത്തെ വരവേറ്റ് വിഷു. ക്ഷേത്രങ്ങളും ഭവനങ്ങളും തലേ ദിവസംതന്നെ ഒരുങ്ങി വിഷുവിനെ വരവേൽക്കാൻ. ശ്രീകൃഷ്ണപ്രതിമക്ക് മുന്നില്‍ വിവിധതരത്തിലെ പഴങ്ങളും ഉണക്കലരി, നാണയം, പുതിയ വസ്ത്രം, സ്വര്‍ണം എന്നിവ മുതിർന്നവർ പ്രത്യേകം താലത്തിലൊരുക്കി കണിവെച്ചു. പുലര്‍ച്ച കുട്ടികളെ വിളിച്ചുണര്‍ത്തി കണികാണിച്ചും കൈനീട്ടം നല്‍കിയുമാണ് വിഷു ആഘോഷത്തിന് തുടക്കംകുറിച്ചത്. പുതുവര്‍ഷത്തില്‍ ഐശ്വര്യവും സമ്പദ്സമൃദ്ധിയും ഉണ്ടാകാന്‍ വേണ്ടിയാണ് കണിയൊരുക്കി കൈനീട്ടം നല്‍കുന്നതെന്നാണ് വിശ്വാസം. കണിയൊരുക്കാൻ വെള്ളരി, മത്ത, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ഗങ്ങള്‍ വിപണിയില്‍ സജീവമായിരുന്നു. പാതയോരങ്ങളില്‍ ശ്രീകൃഷ്ണപ്രതിമകളുടെ വില്‍പനയും തകൃതിയായി നടന്നു. ശ്രീകൃഷ്ണക്ഷേത്രത്തിലെ വിഷുക്കണി ദർശനം വെള്ളിയാഴ്ച പുലർച്ച മുതൽ തുടങ്ങി. വലിയ തിരുവാഭരണം ചാർത്തിയായിരുന്നു പൂജകൾ. ഓട്ടുരുളിയിൽ കണിവെള്ളരി, ചക്ക, മാങ്ങ, വെള്ളിനാണയങ്ങൾ, സ്വർണക്കുടം എന്നിവ ഒരുക്കി വ്യാഴാഴ്ച രാത്രി ശ്രീകോവിലിലെ മണ്ഡപത്തിൽ വെച്ചു. തുടർന്ന് മേൽശാന്തി നട അടച്ചു. പുലർച്ച മൂന്നിന് നട തുറന്ന് ദേവനെ ആദ്യം കണികാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story