Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:30 AM IST Updated On
date_range 15 April 2022 5:30 AM ISTവിവാഹസദസ്സിൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ച് നവദമ്പതികൾ
text_fieldsbookmark_border
ചെങ്ങന്നൂർ: നവദമ്പതികൾ വിവാഹിതരായ ശേഷം കോൺഗ്രസിൻെറ പ്രാഥമികാംഗത്വം സ്വീകരിച്ചു. ഭരണിക്കാവ് ദേവിക്ഷേത്രത്തിൽ വ്യാഴാഴ്ച നടന്ന വിവാഹത്തിലാണ് അത്യപൂർവ രാഷ്ട്രീയപ്രവേശനം. മാന്നാർ കുരട്ടിക്കാട് പുളിവേലിൽ മഠം സദാശിവത്തിൽ പരേതനായ ഭൂഷൺ നായർ-ബിന്ദുനായർ ദമ്പതികളുടെ മകൻ രാഹുൽ നായരും ഭരണിക്കാവ് വടക്ക്, കുരണ്ടിപ്പള്ളിൽ വീട്ടിൽ, പ്രകാശ് ഡി. പിള്ള-സുനിത ദമ്പതികളുടെ മകൾ അഞ്ജലി എസ്. പിള്ളയുമാണ് അംഗത്വം സ്വീകരിച്ചത്. വിവാഹ മണ്ഡപത്തിൽനിന്ന് ഇറങ്ങിയശേഷം വധൂവരന്മാർ ആദ്യം ചെയ്തത് കോൺഗ്രസ് പാർട്ടിയിൽ ഓൺലൈനായി എടുത്ത മെംബർഷിപ് ഏറ്റുവാങ്ങലായിരുന്നു. മാന്നാർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സുജിത് ശ്രീരംഗം, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വത്സല ബാലകൃഷ്ണൻ, ഗണേഷ് ജി. മാന്നാർ, പ്രദീപ് ശാന്തിസദനം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
