Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅഞ്ചാം ക്ലാസുകാരിയുടെ...

അഞ്ചാം ക്ലാസുകാരിയുടെ കവിതസമാഹാരം 'ചിത്രശലഭങ്ങൾ' പ്രകാശനം ചെയ്തു

text_fields
bookmark_border
ചെങ്ങന്നൂർ: അഞ്ചാം ക്ലാസ് വിദ്യാർഥിനി അദിതിയുടെ കവിതസമാഹാരം 'ചിത്രശലഭങ്ങൾ' ഇളംമനസ്സിലെ വേറിട്ട ചിന്തകളുടെ പുസ്തകം പ്രകാശനം ചെയ്തു. മാന്നാർ കടപ്ര പരുമല സെമിനാരി എൽ.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ അദിതിയുടെ പുസ്തകത്തിൽ 17​ കുഞ്ഞുകവിതയുണ്ട്. ചിത്രശലഭങ്ങളോടും അണ്ണാറക്കണ്ണനോടും വിശേഷങ്ങൾ അന്വേഷിക്കുന്ന കൊച്ചുകുട്ടിയുടെ ജിജ്ഞാസകളും പ്രകൃതിയും മഴയുമെല്ലാം കവിതകളായി കുഞ്ഞുതൂലികത്തുമ്പിൽനിന്ന്​ പെയ്തിറങ്ങിയിരിക്കുകയാണ്. അമ്മതൻ സ്നേഹം പകർന്നുനൽകിയ ക്ലാസ് ടീച്ചർക്ക് ഗുരുദക്ഷിണയായും പരിശുദ്ധ പരുമല തിരുമേനിയാൽ സ്ഥാപിതമായ വിദ്യാലയത്തിൽ പഠിക്കാൻ ലഭിച്ച മഹാഭാഗ്യത്തിന് നന്ദിയായും കവിതകൾ സമാഹാരത്തിൽ ഇടംപിടിച്ചിട്ടുണ്ട്. സ്കൂൾ വാർഷികത്തിൽ തിരുവല്ല എ.ഇ.ഒ വി.കെ. മിനി കുമാരി പ്രകാശനം നിർവഹിച്ചു. മാന്നാർ ടൗണിൽ ഗ്രാഫിക് ഡിസൈനിങ്ങും ഡി.ടി.പി ജോലികളും നിർവഹിക്കുന്ന ബ്ലൂഫോക്സ് സ്ഥാപന ഉടമ പരുമല ആനന്ദ് വീട്ടിൽ പ്രദീപ് കുമാറി‍ൻെറയും മാലിനിയുടെയും മകളാണ്. മാന്നാർ നായർ സമാജം സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ആനന്ദ് കൃഷ്ണ സഹോദരനാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story