Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാസഞ്ചറുകൾ ഓടിക്കാതെ...

പാസഞ്ചറുകൾ ഓടിക്കാതെ യാത്രക്കാരെ പിഴിഞ്ഞ്​ റെയിൽവേ

text_fields
bookmark_border
ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതായെങ്കിലും യാത്രസൗകര്യം പഴയപടിയാക്കുന്നതിൽ റെയില്‍വേ മെ​ല്ലെപ്പോക്കിൽ. കോവിഡി‍ൻെറ പേരിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പലതും ഇനിയും ഓടിത്തുടങ്ങിയിട്ടില്ല. മറ്റു ട്രെയിനുകളിൽ ഉയർന്ന ടിക്കറ്റ് നിരക്കും വാങ്ങുന്നു. പലതിലും റിസർവ് ചെയ്​തേ യാത്ര ചെയ്യാൻ കഴിയൂ. ഓൺലൈനായി ടിക്കറ്റെടുത്താൽ നിരക്ക് പിന്നെയും ഉയരും. ഇപ്പോഴുള്ള മിക്ക ട്രെയിനുകളിലും സീസൺ ടിക്കറ്റ് അനുവദിക്കുന്നുമില്ല. ജില്ലയിലെ രണ്ടുപാതയിലും യാത്രക്കാരുടെ ദുരിതം തീരുന്നില്ല. സീസൺ ടിക്കറ്റ് അനുവദിക്കുന്നത് ഏതാനും വണ്ടികളിൽ മാത്രമെന്നതാണ്​ പതിവുയാത്രക്കാരുടെ ദുരിതം. തീരദേശ പാതയിൽ ജനറൽ കോച്ചുകളുള്ള ആലപ്പുഴ-കണ്ണൂർ, തിരുവനന്തപുരം-ഗുരുവായൂർ ഇന്‍റർസിറ്റികൾക്കുമാത്രമാണ് സീസൺ ടിക്കറ്റ് അനുവദിക്കുന്നത്. 20മുതൽ എല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ അനുവദിച്ച് സീസൺ ടിക്കറ്റ് നൽകുമെന്ന് അധികൃതർ പറയുന്നു. മിക്കവാറും ട്രെയിനിൽ എക്​പ്രസ്​ നിരക്ക്​ നൽകി യാത്രചെയ്യേണ്ട അവസ്ഥയാണ്. കായംകുളം-കോട്ടയം പാസഞ്ചർ നിരക്ക് 15 രൂപയാണ്. ഇപ്പോൾ 35 രൂപ മുടക്കിയേ യാത്രസാധ്യമാകൂ. ഇന്‍റർസിറ്റിയിൽ കായംകുളം-എറണാകുളം നിരക്ക് 50 രൂപയാണ്​. റിസർവേഷനുണ്ടെങ്കിൽ 65 രൂപ നൽകണം. ആലപ്പുഴ-എറണാകുളം 35 രൂപ, റിസർവേഷൻ 50. ഓൺലൈനായി ടിക്കറ്റെടുത്താൽ 20 രൂപയോളം അധികം നൽകണം. പതിവുയാത്രക്കാർക്ക് പ്രയോജനപ്പെടുന്ന വിധത്തിലല്ല ഇപ്പോൾ ഓടുന്ന ട്രെയിനുകളുടെ സമയക്രമം. ആശ്രയിക്കാവുന്നവക്കാകട്ടെ ഉയർന്ന നിരക്കും. *മെമു ഓടുന്നത്​ സ്​പെഷൽ നിരക്കിൽ വൈകീട്ട് 5.25ന് എറണാകുളത്തുനിന്ന് വിടുന്ന ജനശതാബ്ദി എക്സ്​പ്രസിൽ കയറാൻ സൂപ്പർ ഫാസ്റ്റ് നിരക്കും റിസർവേഷൻ ചാർജും നൽകണം. ഏറനാട് എക്സ്​പ്രസ്‌ 4.20ന് എറണാകുളത്തുനിന്ന്​ പുറപ്പെടും. ഓഫിസ് ജീവനക്കാർക്കും മറ്റും ആ സമയം പ്രയോജനപ്പെടില്ല. എക്​പ്രസുകളെ സ്​പെഷൽ ട്രെയിനായി കണക്കാക്കിയിരുന്നത്​ നിർത്തിയെങ്കിലും മെമു സ്​പെഷൽ നിരക്കിൽ ഓടുകയാണ്​. ഇത്​ കൊള്ളലാഭത്തിനാണെന്ന്​ യാത്രക്കാരുടെ ആരോപണം. വൈകീട്ട് ആറിന് എറണാകുളത്തുനിന്ന്​ കായംകുളത്തേക്കുള്ള പാസഞ്ചർ, 7.30ന് എറണാകുളം-കൊല്ലം മെമു, രാവിലെ എട്ടിന്​ കൊല്ലത്തുനിന്ന്​ പുറപ്പെടുന്ന എറണാകുളം മെമു എന്നിവ പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പാസഞ്ചറിലെ അമിത നിരക്ക് നിർത്തലാക്കണം. ജോലിക്കും പഠനത്തിനുമായി എറണാകുളത്ത്​ പോകുന്നവർക്ക് വൈകീട്ട് തിരികെ എത്താമായിരുന്ന രണ്ട്​ ട്രെയിനാണ്​ നിലച്ചത്. എല്ലാ പാസഞ്ചറും പുനരാരംഭിക്കുക, സ്​പെഷൽ നിരക്ക് എന്ന പേരിൽ പാസഞ്ചർ ട്രെയിനുകളിൽ വർധിപ്പിച്ച നിരക്ക് പിൻവലിക്കുക, ഹാൾട്ട് സ്റ്റേഷനുകൾ അടക്കം എല്ലാ സ്റ്റോപ്പും പുനഃസ്ഥാപിക്കുക, എക്സ്​പ്രസ്​ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുക, മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെ ഇളവുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ റെയിൽവേക്കെതിരെ പ്രതിഷേധിക്കുന്ന 'ഫ്രണ്ട്‌സ് ഓൺ റെയിൽസ്' മുന്നോട്ടുവെക്കുന്നത്​. ഡേ എക്സ്​പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചെങ്കിലും മുമ്പുണ്ടായിരുന്നതി‍ൻെറ പകുതിയേയുള്ളൂ. ഈ ട്രെയിനുകളിലെ തിരക്ക് കൂടാൻ ഇത് കാരണമാകുന്നു. കോട്ടയം വഴിയുള്ള വേണാട് എക്സ്​പ്രസിൽ നേരത്തേ 18 കോച്ച്​ ജനറൽ ആയിരുന്നു. ഇപ്പോൾ ആറെണ്ണം മാത്രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story