Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:42 AM IST Updated On
date_range 14 April 2022 5:42 AM ISTകാട്ടുപന്നി ശല്യം: ജാഗ്രതസമിതി യോഗം ഇന്ന്
text_fieldsbookmark_border
ചെങ്ങന്നൂര്‍: നഗരസഭ 10ആം വാര്‍ഡ് പുത്തന്‍കാവിലെ കാട്ടുപന്നി ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ മിനി സജന്‍ റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.എസ്. മനോജിന് പരാതിനല്‍കി. ചെങ്ങന്നൂര്‍ -കോഴഞ്ചേരി റോഡില്‍ ഐക്കാട് പാലത്തിനുസമീപം കുറ്റിയില്‍ പള്ളിയുടെ ഭാഗങ്ങളിലാണ് പന്നികള്‍ വ്യാപകമായി കൃഷിനശിപ്പിച്ചത്. കിഴക്കേ കുറ്റിയില്‍ പി.ജെ. വർഗീസ്, പുളിക്കലേത്ത് കുറ്റിയില്‍ തോമസ് സക്കറിയ, മലയില്‍ അയിരുക്കുഴിയില്‍ മാമ്മന്‍ തോമസ്, മലയില്‍ ആയിരുക്കുഴിയില്‍ വർഗീസ് തോമസ് തുടങ്ങി നിരവധിപേരുടെ കപ്പ, ചേന, ചേമ്പ്, വാഴ, ചെറിയ തെങ്ങ് എന്നിവ കാട്ടുപന്നികള്‍ നശിപ്പിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ചചെയ്ത് സുരക്ഷനടപടി സ്വീകരിക്കുന്നതിന് വിവിധ വകുപ്പ് ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന അടിയന്തര ജാഗ്രതസമിതി യോഗം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് പുത്തന്‍കാവ് മെട്രോപോലീത്തന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടക്കുമെന്ന് കൗണ്‍സിലര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
