Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംസ്കൃത ഭാഷയുടെ വളർച്ച...

സംസ്കൃത ഭാഷയുടെ വളർച്ച കാലഘട്ടത്തിന്റെ അനിവാര്യത -എം.എൽ.എ

text_fields
bookmark_border
സംസ്കൃത ഭാഷയുടെ വളർച്ച കാലഘട്ടത്തിന്റെ അനിവാര്യത -എം.എൽ.എ
cancel
മാവേലിക്കര: സംസ്കൃത ഭാഷയുടെ വ്യാപനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സംസ്കൃത അധ്യാപകർ കുട്ടികളുടെ സർവതോമുഖമായ വളർച്ചക്കുവേണ്ടി പ്രവർത്തിക്കുന്നവരാണെന്നും എം.എസ്. അരുൺ കുമാർ എം.എൽ.എ. മാവേലിക്കര വിദ്യാഭ്യാസ ജില്ല സംസ്കൃത അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാവേലിക്കര വിദ്യാഭ്യാസ ജില്ല ഓഫിസർ പി. സുജാത അധ്യക്ഷത വഹിച്ചു. ദീർഘകാലം പടനിലം ഹൈസ്കൂളിൽ അധ്യാപികയായിരുന്ന‌ വിരമിക്കുന്ന ബി. ഷൈലജക്ക് എം.എൽ.എ ഉപഹാരം നൽകി. ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ച അധ്യാപകൻ ജി. രാധാകൃഷ്ണൻ, വിക്ടേഴ്സ് ചാനലിൽ ക്ലാസെടുത്ത അക്കാദമിക് കൗൺസിൽ സെക്രട്ടറി ബി. ബാലചന്ദ്രൻ, കൂടിയാട്ട കലാകാരൻ കലാമണ്ഡലം ജിഷ്ണു പ്രതാപ്, യോഗാചാര്യൻ പി. കാർത്തിക് എന്നിവരെ ആദരിച്ചു. മാവേലിക്കര എ.ഇ.ഒ എൻ. ഭാമിനി മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ കെ. ബൈജു, എസ്. ജയലക്ഷ്മി, സി.വി. ജയലക്ഷ്മി, അക്കാദമിക് കൗൺസിൽ ജോയന്റ് സെക്രട്ടറി കെ. അനിൽകുമാർ, ജില്ല എക്സിക്യൂട്ടിവ് അംഗം രമാദേവി എന്നിവർ സംസാരിച്ചു. ഫോട്ടോ: മാവേലിക്കര വിദ്യാഭ്യാസ ജില്ല സംസ്കൃത അക്കാദമിക് കൗൺസിൽ സംഘടിപ്പിച്ച സെമിനാർ എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story