Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅശാസ്ത്രീയ ഓട നിർമാണം:...

അശാസ്ത്രീയ ഓട നിർമാണം: പരാതിയുമായി നഗരസഭാധ്യക്ഷ

text_fields
bookmark_border
ചെങ്ങന്നൂർ: പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ദുരിതമുണ്ടാക്കുന്ന അശാസ്ത്രീയ ഓട നിർമാണത്തിനെതിരെ മന്ത്രിക്കും കെ.എസ്.ടി.പി എക്സിക്യൂട്ടിവ് എൻജിനീയർക്കും നഗരസഭ ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ് പരാതി നൽകി. നിർമാണം പൂർത്തീകരിച്ചശേഷം പെയ്ത മഴയിൽ എം.സി റോഡിലെ നന്ദാവനം ജങ്​ഷനിൽ ഉണ്ടായ വെള്ളക്കെട്ട് നിർമാണത്തിലെ അപാകത മൂലമാണെന്നാണ്​ ആക്ഷേപം​. മാലിന്യം അടിഞ്ഞ് ഓടയിലെ ജലം പുറത്തേക്ക്​ ഒഴുകുകയാണ്​. ഓടകൾ ശുചീകരിക്കാറില്ല. ഇതിന്റെ കാരണം കെ.എസ്.ടി.പി വ്യക്തമാക്കണം. ദീർഘവീക്ഷണമില്ലാതെയാണ്​ നിർമാണം നടത്തിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു. വലിയ സമ്മർദങ്ങൾക്കും പരാതികൾക്കും ഒടുവിലാണ് ഇല്ലിമല-മൂഴിക്കൽ തോടെങ്കിലും നവീകരിക്കാൻ തയാറായത്. നഗരപ്രദേശത്ത് നടപ്പാക്കുന്ന സർക്കാറിന്റെ പദ്ധതികളുടെ പോരായ്മകളും കാലതാമസവും നഗരസഭയെ പഴിചാരി രക്ഷപ്പെടാനാണ് മന്ത്രി സജി ചെറിയാൻ ശ്രമിക്കുന്നതെന്നും നഗരസഭാധ്യക്ഷ ആരോപിച്ചു. മന്ത്രി വിചാരിച്ചാൽ നിസ്സാരമായി പരിഹരിക്കാവുന്ന വെള്ളക്കെട്ട് പ്രശ്നം പാർട്ടി​യെ ഉപയോഗിച്ച്​ വ്യാജപ്രചാരണം നടത്തി രാഷ്ട്രീയനേട്ടത്തിന്​ ഉപയോഗിക്കുകയാണെന്നും മറിയാമ്മ ജോൺ ഫിലിപ് കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story