Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:33 AM IST Updated On
date_range 14 April 2022 5:33 AM ISTതണ്ണീര്‍മുക്കം ബണ്ട് തുറക്കൽ: ശിപാർശ സമർപ്പിക്കും
text_fieldsbookmark_border
ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടറുകള്‍ അടുത്ത വര്‍ഷം മുതല്‍ കാര്‍ഷിക കലണ്ടര്‍ അടിസ്ഥാനമാക്കി തുറക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുന്നതിന് ശിപാർശ സമർപ്പിക്കാൻ ഉപദേശക സമിതി യോഗം തീരുമാനിച്ചു. കൃഷി മന്ത്രിയുമായുള്ള ചര്‍ച്ചക്കും നിലവിലെ കാര്‍ഷിക കലണ്ടറില്‍ ഭേദഗതി വരുത്തേണ്ടതുണ്ടോ എന്നത് സംബന്ധിച്ച വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷവുമായിരിക്കും തുടര്‍നടപടി. അടുത്ത വര്‍ഷം മുതല്‍ കൃഷിയില്‍ കാര്‍ഷിക കലണ്ടര്‍ പിന്തുടരുന്നതിന് പാടശേഖര സമിതികള്‍ക്ക് നിർദേശം നല്‍കും. മഴ തുടരുന്നതിനാല്‍ നിലവില്‍ ബണ്ടിന്‍റെ 19 ഷട്ടറുകള്‍ വഴി നീരൊഴുക്ക് ക്രമീകരിച്ചിരിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇത് 20 ഷട്ടറാക്കി ഉയര്‍ത്തും. മഴയുടെ തോത് അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. സഹകരണ മന്ത്രി വി.എന്‍. വാസവന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ കലക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷത വഹിച്ചു. ദലീമ ജോജോ എം.എല്‍.എ, ജില്ല പൊലീസ് മേധാവി ജി. ജയദേവ്, ആലപ്പുഴ-കോട്ടയം ജില്ലകളിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്‍റുമാര്‍, മത്സ്യത്തൊഴിലാളി സംഘടനകളുടെയും കര്‍ഷക തൊഴിലാളി സംഘടനകളുടെയും പ്രതിനിധികള്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. അംബേദ്കർ ജന്മദിനാഘോഷം ആലപ്പുഴ: ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ദലിത് അവകാശ മുന്നേറ്റ സമിതി (എ.ഐ.ഡി.ആർ.എം) നേതൃത്വത്തിൽ വ്യാഴാഴ്ച അവകാശ പ്രഖ്യാപനദിന സമ്മേളനം സംഘടിപ്പിക്കും. രാവിലെ 10.30ന് ചടയംമുറി ഹാളിൽ ചേരുന്ന സമ്മേളനം സി.പി.ഐ ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശൻ ഉദ്ഘാടനം ചെയ്യും. ജി. കൃഷ്ണപ്രസാദ്, എം.സി. സിദ്ധാർഥൻ, സി.എ. അരുൺകുമാർ എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story