Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്​നേഹവിരുന്നായി...

സ്​നേഹവിരുന്നായി ഇഫ്​താർ സംഗമം

text_fields
bookmark_border
വടുതല:​ ഐക്യത്തിന്‍റെയും സൗഹാർദത്തിന്‍റെയും . വടുതല അബ്​റാർ ഓഡിറ്റോറിയത്തിൽ ജമാഅത്തെ ഇസ്​ലാമി ചേർത്തല ഏരിയ സമിതി സംഘടിപ്പിച്ച ഇഫ്താർ സംഗമമാണ്​ മത, രാഷ്​​ട്രീയ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ കൂടിച്ചേരലിന്​ വേദിയായത്​. ജില്ല പ്രസിഡന്‍റ്​ ഹക്കീം പാണാവള്ളി ഉദ്​ഘാടനം ചെയ്തു. വംശീയവെറിയും വർഗീയവൈരവും കത്തിയാളുന്ന സമകാലീന സാഹചര്യത്തിൽ ഇത്തരം ഒത്തുചേരലുകൾക്ക്​ പ്രസക്തിയേറെയാണെന്ന്​ അദ്ദേഹം പറഞ്ഞു. അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ്​ അഷറഫ് വെള്ളേഴത്ത്​, കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത്​ പ്രസിഡന്‍റ്​ പി.എ. ഷംസുദ്ദീൻ, കാട്ടുപുറം പള്ളി ഖതീബ്​ എൻ.എം. ഷാജഹാൻ മൗലവി, മജ്​ലിസുൽ അബ്​റാർ ജനറൽ സെക്രട്ടറി ഷിഹാബുദ്ദീൻ മൗലവി കൊല്ലം, സി.പി.എം ചേർത്തല ഏരിയ സെന്‍റർ അംഗം ബി. വിനോദ്​, അരൂക്കുറ്റി ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനു ബാബു, അരൂക്കുറ്റി ​​ഗ്രാമപഞ്ചായത്ത്​ മെംബർ വിദ്യ, അനന്തു ശാന്തി, രാജേഷ്​, സത്യപ്പൻ വടുതല, തങ്കപ്പൻ കുണ്ടയിൽ, മേനക ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ പ്രസിഡന്‍റ്​ വി.എ. അമീൻ സ്വാഗതം പറഞ്ഞു. എം.എം. ഷിഹാബുദ്ദീൻ ഖുർആൻ പാരായണം നടത്തി. ഹുസൈബ്​ വടുതല പരിപാടി നിയന്ത്രിച്ചു. ​ photo വടുതല അബ്​റാർ ഓഡിറ്റോറിയത്തിൽ ജമാഅത്തെ ഇസ്​ലാമി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story