Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസമർപ്പണ ചടങ്ങ്​​...

സമർപ്പണ ചടങ്ങ്​​ ഇന്ന്​

text_fields
bookmark_border
ചെന്നിത്തല: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലെ ചെന്നിത്തല തെക്ക് ചാല ശ്രീ മഹാദേവ ക്ഷേത്രത്തിൽ ഭക്തജന കൂട്ടായ്മ പുതുതായി നിർമിച്ച്​ നടക്കുവെക്കുന്ന തിടമ്പ്, നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ സമർപ്പണം വ്യാഴാഴ്ച നടക്കും. ഉപദേശകസമിതി പ്രസിഡന്‍റ്​ ജെ. മധുസൂദനൻ പിള്ളയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ശിൽപികളെ ആദരിക്കുമെന്ന് ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ. രാജപ്പനും വൈസ്​ പ്രസിഡന്‍റ്​ ഉണ്ണികൃഷ്ണൻ തൂമ്പിനാത്തും അറിയിച്ചു. വിഷു ദശാവതാര ചാർത്ത്​ മാന്നാർ: തൃക്കുരട്ടി മേമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ദശാവതാര ചാർത്തും വിഷു മഹോത്സവവും ഭാഗവത സപ്താഹയജ്ഞവും വ്യാഴാഴ്ച ആരംഭിച്ച് 23ന്​ സമാപിക്കും. യഞ്ജാചാര്യൻ പള്ളിക്കൽ അപ്പുക്കുട്ടന്റെ കാർമികത്വത്തിലാണ് സപ്തഹായജ്ഞം. വിഷു മഹോത്സവം മാന്നാർ: പരുമല ശ്രീ വലിയ പനയന്നാർകാവ്​ ഭഗവതി ക്ഷേത്രത്തിലെ വിഷുമഹോത്സവം വിവിധ പരിപാടികളോടെ വെള്ളിയാഴ്ച നടക്കും. വിഷുക്കണി ദർശനം, ഗണപതി ഹോമം, ഓട്ടൻതുള്ളൽ പുറത്തെഴുന്നള്ളിപ്പ്, കെട്ടുകാഴ്ചകളുടെ വരവ്, നൃത്തസന്ധ്യ, ഭക്തിഗാനസുധ തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story