Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂർ ദേവി...

ചെങ്ങന്നൂർ ദേവി തൃപ്പൂത്തായി: ആറാട്ട് വെള്ളിയാഴ്ച

text_fields
bookmark_border
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ദേവി തൃപ്പൂത്തായി. ആറാട്ട് വെള്ളിയാഴ്ച രാവിലെ 7.30ന്​ പമ്പാനദിയിലെ മിത്രപ്പുഴ കടവില്‍ നടക്കും. മലയാളവര്‍ഷത്തിലെ ഏഴാമത്തെ തൃപ്പൂത്താറാട്ട് ചടങ്ങുകൾക്ക് താഴമൺ തന്ത്രികൾ കണ്​ഠരര് മോഹനര് മുഖ്യകാർമികത്വം വഹിക്കും. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തി‍ൻെറ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർക്ക് മഞ്ഞൾപറ, നെൽപറ സമർപ്പണം നടക്കും. തുടർന്ന് പ്രദക്ഷിണം പൂർത്തിയാക്കി ദേവകളെ ശ്രീകോവിലിലേക്ക് ആനയിക്കും. പിന്നീട് ഇരുനടയിലും കളഭാഭിഷേകവും വിശേഷാല്‍പൂജകളും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story