Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:40 AM IST Updated On
date_range 13 April 2022 5:40 AM ISTയുവാവ് ആശുപത്രി വളപ്പിലെ മരത്തിൽ കയറി ആത്മഹത്യഭീഷണി മുഴക്കി
text_fieldsbookmark_border
അമ്പലപ്പുഴ: മാനസിക വെല്ലുവിളി നേരിടുന്ന യത് പരിഭ്രാന്തി പരത്തി. ആലപ്പുഴയിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തിയാണ് യുവാവിനെ താഴെയിറക്കിയത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. അസം സ്വദേശിയായ യുവാവ് മാനസികരോഗ വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയവെ ഇറങ്ങി ഓടി മരത്തിൽ കയറുകയായിരുന്നു. പൊലീസും മറ്റുള്ളവരും യുവാവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല. തുടർന്ന്, ആലപ്പുഴയിൽനിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് യുവാവിനെ മരത്തിൽനിന്ന് ഇറക്കിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. apl mch
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story