Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലക്ഷങ്ങൾ മുടക്കി...

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ മിഴിയടച്ചു

text_fields
bookmark_border
ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ മിഴിയടച്ചു
cancel
തുറവൂർ: കുത്തിയതോട് പഞ്ചായത്ത്​ 2016-18 സാമ്പത്തികവർഷം ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ ചെലവിട്ട് സ്ഥാപിച്ച സോളാർ വഴിവിളക്കുകൾ അണഞ്ഞു. വൈദ്യുതിച്ചെലവ്​ കുറക്കുന്നതിനുപരി വൈദ്യുതി തടസ്സം ഉണ്ടായാലും വിളക്കുകൾ തെളിയണം എന്ന ലക്ഷ്യത്തോടെയാണ് സോളാർ വഴിവിളക്കുകൾ പഞ്ചായത്തിലുടനീളം സ്ഥാപിച്ചത്. രാ​ത്രി ഇരുട്ടിലായ വഴികളിലൂടെ സഞ്ചരിക്കാൻ ഭയപ്പെടുകയാണ് ജനം. സോളാർ പാനലുകളും വൈദ്യുതി ശേഖരിക്കുന്നതിനാവശ്യമായ വിലകൂടിയ ബാറ്ററികളും കേടായാൽ യഥാസമയം നന്നാക്കാൻ കഴിയാതിരുന്നതാണ് വിളക്കുകൾ എന്നന്നേക്കുമായി കണ്ണടക്കാൻ കാരണമായത്. കുത്തിയതോട് പഞ്ചായത്തിൽ കാടുകയറി അനാസ്ഥയുടെ നേർക്കാഴ്ചയായി നിലകൊള്ളുന്ന സോളാർ വഴിവിളക്കുകൾ അടിയന്തരമായി നന്നാക്കണമെന്നാണ്​ ജനകീയ ആവശ്യം. പടം : കുത്തിയതോട് പഞ്ചായത്തിലെ സോളാർ വഴിവിളക്കുകൾ കാടുകയറിയ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story