Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂരിൽ ശബരിമല...

ചെങ്ങന്നൂരിൽ ശബരിമല ഇടത്താവളത്തി‍െൻറ നിർമാണോദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു

text_fields
bookmark_border
ചെങ്ങന്നൂരിൽ ശബരിമല ഇടത്താവളത്തി‍െൻറ നിർമാണോദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു
cancel
ചെങ്ങന്നൂരിൽ ശബരിമല ഇടത്താവളം: നിർമാണോദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു ചെങ്ങന്നൂർ: കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ 255 കോടിയുടെ സഹായധനം സർക്കാർ ദേവസ്വം ബോർഡുകൾക്ക് നൽകിയെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനുസമീപം നിർമിക്കുന്ന ശബരിമല ഇടത്താവളത്തി‍ൻെറയും അന്നദാന ബ്ലോക്കി‍ൻെറയും നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ദേവസ്വം ബോർഡുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വരുമാനം അടിയന്തരമായി വർധിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രക്കുളങ്ങളും കാവുകളും സംരക്ഷിക്കുന്നതിന് 200 കോടിയുടെ പദ്ധതി സജീവ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. കിഴക്കേനട നവരാത്രി മണ്ഡപ ഹാളിൽ നടന്ന യോഗത്തിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷതവഹിച്ചു. ചെങ്ങന്നൂരി‍ൻെറ അധ്യാത്മിക പാരമ്പര്യത്തെ പിൽഗ്രിം ടൂറിസവുമായി കൂട്ടിയിണക്കാൻ വലിയ സാധ്യതയാണ് നിലവിലുള്ളത്. ഇടത്താവളമടക്കം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിനുണ്ടാകുന്ന പുരോഗതി നാടി‍ൻെറയാകെ വികസനത്തിനു സഹായകമാകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ കെ. അനന്തഗോപൻ, അംഗം മനോജ് ചരളേൽ, ചെങ്ങന്നൂർ നഗരസഭ ചെയർപേഴ്സൻ മറിയാമ്മ ജോൺ ഫിലിപ്, ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ ജബിൻ പി.വർഗീസ്, കെ.എസ്.ഡി.സി എം.എം.സി ചെയർമാൻ എം.എച്ച്. റഷീദ്, എം. ശശികുമാർ, വത്സല മോഹൻ എന്നിവർ സംസാരിച്ചു. ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ആർ. അജിത്കുമാർ സ്വാഗതവും ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ വി.ജി. പ്രകാശ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story