Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:33 AM IST Updated On
date_range 13 April 2022 5:33 AM ISTവെള്ളക്കെട്ട് പരിഹരിക്കേണ്ടത് നഗരസഭ -എൽ.ജെ.ഡി
text_fieldsbookmark_border
ചെങ്ങന്നൂർ: എം.സി റോഡിലെ ഓടകൾ അടിയന്തരമായി വൃത്തിയാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ലോക് താന്ത്രിക് ജനതാദൾ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ഓടകളിൽ നിറഞ്ഞ മാലിന്യം നീക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണ്. അടിക്കടിയുണ്ടാകുന്ന വെള്ളക്കെട്ട് വ്യാപാരികൾക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ഒഴിവാക്കണം. നഗരസഭയുടെ പിടിപ്പുകേട് മറയ്ക്കാൻ ഇതിൻെറ പേരിൽ മന്ത്രി സജി ചെറിയാനെ കുറ്റപ്പെടുത്തുന്ന കോൺഗ്രസ് നിലപാട് ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നും യോഗം അഭിപ്രായപ്പെട്ടു. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ആർ. പ്രസന്നൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.എൻ. ഹരിദാസ്, സതീഷ് വർമ, പ്രസന്നൻ പള്ളിപ്പുറം, ടി.ജി. സജികുമാർ, സാജൻ കല്ലിശ്ശേരി, കൊച്ചനിയൻ, ശ്രീകുമാർ വെണ്മണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story