Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവധശ്രമം പ്രതികളെ...

വധശ്രമം പ്രതികളെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
ആലപ്പുഴ: യുവാവിനെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 14ാം വാർഡിൽ കല്ലൂപാടത്ത് വീട്ടിൽ പ്രസന്ന‍ൻെറ മകൻ അമലിനെ ആക്രമിച്ച കേസിലാണ് ആര്യാട് പഞ്ചായത്ത് ഏഴാം വാർഡിൽ അവലൂക്കുന്ന് ആരാധന ജങ്​ഷന് കിഴക്ക് നികർത്തിൽ വീട്ടിൽ ശരത്ത് (21), നികർത്തിൽ വീട്ടിൽ സച്ചുരാജ് (ഉണ്ണി -27) എന്നിവരെ ഡിവൈ.എസ്.പി എൻ.ആർ. ജയരാജി‍ൻെറ നേതൃത്വത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ്​ ചെയ്തത്. കഴിഞ്ഞ 27 നായിരുന്നു സംഭവം. തിരുവിളക്ക് ക്ഷേത്രത്തിന് സമീപം രാത്രി 10.45 ഓടെ അമലിനെ ഇരുവരും ചേർന്ന് കുത്തിയും കൈകൾ വെട്ടിപ്പരിക്കേൽപിക്കുകയുമായിരുന്നു. നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ കെ.പി. വിനോദ്, എ.എസ്​.ഐ സജീവ്, സീനിയർ സി.പി.ഒമാരായ സുധി, ബിനോജ്, സി.പി.ഒമാരായ സുഭാഷ്, ശ്യാം, ജോസഫ് ജോയ് എന്നിവർ ചേർന്ന് മൂന്നാറിൽ എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ...apl sarath, apl sachuraj APL AKRAMAM
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story