Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസീന വധം ഭർത്താവിനെ...

സീന വധം ഭർത്താവിനെ വെറുതെവിട്ടു

text_fields
bookmark_border
ചേര്‍ത്തല: എട്ടുവർഷമായി വിവാദം ​സൃഷ്ടിച്ച സീന വധക്കേസില്‍ പ്രതിയായിരുന്ന സീനയുടെ ഭര്‍ത്താവ് സെബാസ്റ്റ്യനെ കോടതി വെറുതെ വിട്ടു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കടവുങ്കല്‍ സീന (മേരി) വധക്കേസില്‍ മുഖ്യപ്രതിയായിരുന്നു സെബാസ്റ്റ്യൻ. ആലപ്പുഴ ജില്ല അഡീഷനല്‍ സെഷന്‍സ്​ കോടതി ഒന്ന് ജഡ്ജ് എ. ഇജാസാണ് ഉത്തരവിട്ടത്. 2014 ഡിസംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടില്‍ കഴുത്തുഞെരിച്ചു കൊല്ലപ്പെട്ട നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് സെബാസ്റ്റ്യനെ പ്രതിയാക്കിയാണ് അര്‍ത്തുങ്കല്‍ പൊലീസ് കേസ്​ രജിസ്റ്റര്‍ ചെയ്തിരുന്നത്. 29ഓളം സാക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ മുഖ്യസാക്ഷികളെല്ലാം കൂറുമാറി. ഡി.എന്‍.എ സാമ്പിളും വിരലടയാളമടക്കമുള്ള ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു അന്വേഷണമെങ്കിലും ശക്തമായ തെളിവുകളില്ലാതെ വന്നതോടെയാണ് പ്രതിയെ വെറുതെവിട്ട്​ കോടതി ഉത്തരവായത്. പ്രതിക്കായി അഡ്വ. പി.എസ്. സുരരാജ് ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story