Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:30 AM IST Updated On
date_range 13 April 2022 5:30 AM ISTയാത്രാമൊഴിയേകാൻ ആയിരങ്ങളെത്തി; മുൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ഇനി ഓർമ
text_fieldsbookmark_border
ആലപ്പുഴ: ആയിരങ്ങളുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി ആലപ്പുഴ രൂപത മുൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിൻെറ മൃതദേഹം മൗണ്ട് കാർമൽ കത്തീഡ്രലിലെ കല്ലറയിൽ സംസ്കരിച്ചു. വിവിധ രൂപതകളിൽനിന്ന് എത്തിയ ബിഷപ്പുമാരും വൈദികരും സന്യാസിനിമാരും വിശ്വാസികളും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുമടങ്ങുന്ന വലിയ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു അന്ത്യകർമം. മൗണ്ട് കാർമൽ കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ നഗരികാണിക്കൽ ശുശ്രൂഷ നടത്തി. ആലപ്പുഴ രൂപതയിലെ എല്ലാ ദേവാലയങ്ങളിലുംനിന്നുള്ള ദർശന സമൂഹവും പ്രാർഥനയുമായി നഗരികാണിക്കൽ ചടങ്ങിൽ പങ്കാളികളായി. തുടർന്ന് ബലിയും അന്ത്യകർമവും നടന്നു. ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ് ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. തിരുവനന്തപുരം അതിരൂപത മുൻ അധ്യക്ഷൻ ബിഷപ് സൂസപാക്യം വചനപ്രഘോഷണം നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയനേതാക്കൾ, മത-സാമൂഹിക രംഗത്തെ വിശിഷ്ടവ്യക്തികൾ, ബിഷപ്പുമാർ എന്നിവർ പങ്കെടുത്തു. മന്ത്രിമാരായ സജി ചെറിയാൻ, ആന്‍റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡി. സുഗതൻ തുടങ്ങി നിരവധി പ്രമുഖർ അന്ത്യോപചാരം അർപ്പിച്ചു. APL saji cheriyan ആലപ്പുഴ രൂപത മുന്‍ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിലിൻെറ ഭൗതികശരീരത്തിൽ മന്ത്രി സജി ചെറിയാൻ അന്ത്യോപചാരം അർപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story