Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:28 AM IST Updated On
date_range 13 April 2022 5:28 AM ISTപ്രകൃതിയുടെ വിളിയറിഞ്ഞ കുട്ടമ്പേരൂർ
text_fieldsbookmark_border
ചെങ്ങന്നൂര്‍: അച്ചൻകോവിലാറിൻെറയും പമ്പാനദിയുടെയും കൈവഴികൾ ബന്ധിപ്പിക്കുന്നതാണ് കൂട്ടമ്പേരൂറാർ. താലൂക്കിലെ മാന്നാര്‍ പഞ്ചായത്തിൻെറ തെക്കുഭാഗത്താണ് പമ്പ-അച്ചൻകോവിൽ നദികളുടെയും കൈവഴിയായി ഒഴുകുന്ന കുട്ടമ്പേരൂരാറിൻെറയും പരിലാളനയേറ്റ് കിടക്കുന്ന കുട്ടമ്പേരൂർ ഗ്രാമം. രണ്ട് വില്ലേജിലായി 18 വാർഡുള്ള മാന്നാർ പഞ്ചായത്തിലെ ഏഴ് വാർഡും കുട്ടമ്പേരൂരിലാണ്. നൂറ്റാണ്ടുകൾക്കുമുമ്പ് കുട്ടമ്പേരൂരും പരിസരപ്രദേശങ്ങളും ഹൈന്ദവ സംസ്കാരകേന്ദ്രമായിരുന്നുവെന്ന് പൗരാണിക രേഖകളിലുണ്ട്. കൃതായുഗത്തിൽ ജീവിച്ചിരുന്ന മാന്ധാതാവ് ചക്രവര്‍ത്തിയുടെ ഗുരുവായിരുന്ന ക്രോഷ്ഠമഹർഷിയാൽ പ്രതിഷ്ഠിമായതാണ് കുട്ടമ്പേരൂർ ശ്രീകാർത്യായനി ക്ഷേത്രമെന്നാണ് വിശ്വാസം. മാന്ധാതാവ് ചക്രവര്‍ത്തി ഭാരതത്തിൻെറ വിവിധ ഭാഗങ്ങളിലായി പ്രജാക്ഷേമത്തിന് 100 യാഗം നടത്തി. അതിലൊരു യാഗം നടന്ന സ്ഥലമാണ് മാന്ധാതാപുരമെന്ന് പൂർവനാമമുള്ള മാന്നാര്‍. ക്രോഷ്ഠമഹർഷി തൻെറ അവസാനകാലം കഴിച്ചുകൂട്ടാൻ പ്രകൃതിരമണീയമായ ഒരു സ്ഥലം അന്വേഷിച്ച് അവസാനം കണ്ടെത്തിയ പ്രദേശമാണ് ഇപ്പോൾ ശ്രീകാർത്യായനി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശം. വൈകാതെ ക്ഷേത്രത്തിന് ദർശനമായി പടിഞ്ഞാറോട്ടിരുന്ന് മഹർഷി സമാധിയായി. മുനീശ്വരൻ സമാധിയായ സ്ഥലത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുറ്റുണ്ട്. ഇങ്ങനെ ക്രോഷ്ഠമുനി സമാധിയായ സ്ഥലം ക്രോഷ്ഠപുരമാവുകയും അത് പിന്നീട് കുട്ടമ്പേരൂരായി മാറിയെന്നും പറയപ്പെടുന്നു. തമിഴ്നാട്ടിലെ വിജയനാരായണപുരത്തെ ശൈവപിള്ള, മഹാനായ യോഗീശ്വരൻെറ മകനും പണ്ഡിതനുമായ രാമൻപിള്ള കേരളത്തിലെത്തി തിരുവിതാംകൂർ കൊട്ടാരത്തിൽ കണക്കെഴുത്ത് ജോലിയിൽ പ്രവേശിച്ചതോടെ ആ കുടുംബക്കാർ നാലേകാട്ടിൽ താമസമാക്കി. ശ്രീമൂലം തിരുനാൾ രാജാവിൻെറ കാലംവരെ തിരുവിതാംകൂർ രാജ്യത്തെ എല്ലാ കണക്കുകളും മേലേഴത്ത്ശൈവപിള്ളമാരാണ് നോക്കിയിരുന്നത്. ഇത് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പ്രതിപാദിക്കുന്നുണ്ട്. നാലേകാട്ടിൽ പിള്ളമാരുടെ കുടുംബവും അതിനോട് ചേർന്ന ക്ഷേത്രവും കാവും കുളവും ചരിത്രപരമാണ്. ജനാധിപത്യ ഭരണക്രമത്തിൽ തെരഞ്ഞെടുക്കപ്പട്ട പഞ്ചായത്ത് ഭരണസമിതിയുടെ ആദ്യ പ്രസിഡന്‍റും നാലേകാട്ടിൽ വൈദ്യപ്പൻ പിള്ളയായിരുന്നു. APL kuttamperoor ക്രോഷ്ഠമുനിയുടെ സമാധിസ്ഥാനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story