Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാർ ഇടിച്ചുകയറി...

കാർ ഇടിച്ചുകയറി ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി തകർന്നു

text_fields
bookmark_border
കാർ ഇടിച്ചുകയറി ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി തകർന്നു
cancel
ചാരുംമൂട്: ഗൃഹനാഥന്റെ മൃതദേഹവുമായി വന്ന ആംബുലൻസിനെ അനുഗമിച്ച ബന്ധുക്കൾ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുകയറി ട്രാൻസ്​ഫോർമറിന്റെ സംരക്ഷണ വേലി തകർന്നു. പെട്ടെന്ന് കാറ് നിന്നതിനാൽ ഒഴിവായത് വൻ അപകടം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ച കൊട്ടാരക്കര പുത്തൂർ ചെറുവള്ളിൽ വീട്ടിൽ മോഹനൻനായരുടെ മൃതദേഹത്തെ അനുഗമിച്ചാണ് ബന്ധുക്കൾ വന്നത്. ആംബുലൻസിന്​ പിന്നാലെ ഭാര്യ രാധാമണി (65) ബന്ധുക്കളായ രേഖ (37) സുനീഷ് (38) എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. സുനീഷാണ് വാഹനം ഓടിച്ചിരുന്നത്. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലം-തേനി ദേശീയ പാതയിൽ താമരക്കുളം നെടിയാണിക്കൽ ക്ഷേത്രത്തിന്​ സമീപത്തെ വളവിൽ വെച്ച് തിങ്കളാഴ്ച പുലർച്ച അഞ്ചരയോടെയായിരുന്നു അപകടം. ഫോട്ടോ: കാർ ഇടിച്ചുകയറി ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി തകർത്ത നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story