Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:39 AM IST Updated On
date_range 12 April 2022 5:39 AM ISTഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
text_fieldsbookmark_border
സംസ്കാരം ഇന്ന് ആലപ്പുഴ: ആലപ്പുഴ രൂപത മുൻ മെത്രാൻ . തിങ്കളാഴ്ച പകല്‍ ഒന്നോടെ ആലപ്പുഴ കത്തീഡ്രൽ ദേവാലയത്തിൽ നടത്തിയ പൊതുദര്‍ശനത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാൻ നാടിന്‍റെ നാനാതുറകളിൽനിന്നുള്ളവരെത്തി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. ശനിയാഴ്ച രാത്രി അന്തരിച്ച ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലിന്‍റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ചേർത്തല അർത്തുങ്കൽ സെന്‍റ് സെബാസ്റ്റ്യൻ വിസിറ്റേഴ്‌സ് ആശുപത്രിയിൽനിന്ന് അർത്തുങ്കൽ സെന്‍റ് ആൻഡ്രൂസ് ബസിലിക്കയിൽ എത്തിച്ച് പ്രാർഥനാ ശുശ്രൂഷ നടത്തി. ബിഷപ്പിന്‍റെ ചേന്നവേലിയിലെ തറവാട്ടുഭവനത്തിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന്, മാതൃ ഇടവകയായ ചേന്നവേലി സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ എത്തിച്ച് വിശുദ്ധ ബലിയർപ്പിച്ചു. ഉച്ചക്ക് ഒന്നുമുതൽ മൃതദേഹം ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ചു. വൈകീട്ട് ഏഴിന് മാവേലിക്കര ഭദ്രാസനാധിപൻ ബിഷപ് ജോഷ്വ മാർ ഇഗ്‌നാത്തിയോസിന്‍റെ മുഖ്യകാർമികത്വത്തിൽ പ്രത്യേക പ്രാർഥന നടന്നു. ആലപ്പുഴ രൂപത ബിഷപ് ജയിംസ് റാഫേൽ ആനാപറമ്പിലിന്‍റെ നേതൃത്വത്തിൽ രാത്രി ജാഗര പ്രാർഥനയും നടത്തി. മന്ത്രി പി.പ്രസാദ്, സിറോ മലങ്കര സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ്, മാര്‍ മാത്യു അറയ്ക്കല്‍, എ.എം.ആരിഫ് എം.പി, കെ.സി. വേണുഗോപാല്‍ എം.പി, മുന്‍ മന്ത്രിമാരായ ജി.സുധാകരന്‍, തോമസ് ഐസക്, എം.എല്‍.എമാരായ രമേശ് ചെന്നിത്തല, കെ.ജെ. മാക്‌സി, പി.പി. ചിത്തരഞ്ജന്‍, കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ തുടങ്ങി നിരവധിപേര്‍ പള്ളിയില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നഗരികാണിക്കൽ ശുശ്രൂഷ ആരംഭിക്കും. തുടർന്ന് വിശുദ്ധ ബലിയും അന്ത്യകർമങ്ങളും ആരംഭിക്കും. ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ് ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപത മുൻ അധ്യക്ഷൻ ബിഷപ് സൂസപാക്യം വചനപ്രഘോഷണം നടത്തും. തുടർന്നു നടക്കുന്ന അന്ത്യകർമങ്ങൾക്കുശേഷം കത്തീഡ്രൽ ദേവാലയത്തിലൊരുക്കിയിരിക്കുന്ന കല്ലറയിൽ സംസ്‌കരിക്കും. ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ രാഷ്ട്രീയ നേതാക്കൾ, മതസാമൂഹിക രംഗത്തെ വിശിഷ്ട വ്യക്തികൾ, ബിഷപ്പുമാർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story