Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി കെട്ടിടത്തിലെ കോൺക്രീറ്റ് പാളി അടർന്ന് വീണ് യാത്രക്കാരന് പരിക്ക്

text_fields
bookmark_border
കെ.എസ്.ആർ.ടി.സി കെട്ടിടത്തിലെ കോൺക്രീറ്റ് പാളി അടർന്ന് വീണ് യാത്രക്കാരന് പരിക്ക്
cancel
കായംകുളം: . ഝാർഖണ്ഡ് സ്വദേശി അനിലിനാണ് (31) തലക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം. തിരുവല്ലയിൽ ഹോട്ടൽ ജീവനക്കാരനായ അനിൽകുമാർ കൃഷ്ണപുരത്ത് സുഹൃത്തിനെ സന്ദർശിച്ചശേഷം തൃശൂർ പോകാനാണ് സ്റ്റാൻഡിൽ എത്തിയത്. ബസുകളുടെ വിവരം തിരക്കാനായി അന്വേഷണ വിഭാഗത്തിൽ എത്തിയ സമയത്ത്​ കോൺക്രീറ്റ്​ അടർന്ന് തലയിൽ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജീവനക്കാരാണ് ഗവ. ആശുപത്രിയിൽ എത്തിച്ചത്. അര നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിൽ കോൺക്രീറ്റ് പാളികളായി അടർന്നുവീഴുന്നത് പതിവാണ്​. ജീർണാവസ്ഥയിലായ കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടിട്ടില്ല. ചിത്രം:APLKY2KSRTC 1. കോൺക്രീറ്റ് പാളി വീണ് തലക്ക് പരിക്കേറ്റ അന്തർസംസ്ഥാന തൊഴിലാളി അനിൽ 2 ജീർണാവസ്ഥയിലായ കായംകുളം കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story