Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:30 AM IST Updated On
date_range 12 April 2022 5:30 AM ISTനോമ്പുതുറക്ക് രുചിക്കൂട്ടായി മലബാർ വിഭവങ്ങൾ
text_fieldsbookmark_border
ചെങ്ങന്നൂർ: റമദാനിലെ വ്രതത്തിനൊപ്പം നോമ്പുതുറക്കും പ്രത്യേകതയുണ്ട്. ഇതിൽ മലബാർ രുചിഭേദങ്ങൾ നിറക്കുന്ന വ്യത്യസ്ത വിഭവങ്ങൾക്കാണ് പ്രിയം. നേരത്തേ വീടുകളിലാണ് ഇത്തരം വിഭവങ്ങൾ തയാറാക്കിയിരുന്നെങ്കിൽ ഇപ്പോൾ ആവശ്യമുള്ള ഭക്ഷണസാധനങ്ങൾ ഓർഡർ നൽകി കടയിൽനിന്ന് വാങ്ങുകയാണ് പതിവ്. ഇതിൽ മുന്നിട്ടുനിൽക്കുന്നത് മലബാർ രുചിപ്പെരുമയും പേരുമുള്ള വിഭവങ്ങൾ തന്നെയാണ്. മാന്നാർ മാർക്കറ്റ് ജങ്ഷനുസമീപത്തെ എ.ജെ കാറ്ററിങ്ങിൽ മലബാറിന്‍റെ പാരമ്പര്യരുചിയുള്ള റമദാൻ വിഭവങ്ങളാണ് കൂടുതലായും വിപണനം നടത്തുന്നത്. എൻ.ജെ. ഷമീർ, നിസാമുദ്ദീൻ, ഷാഹുൽഹമീദ്, റഫീഖ് കുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ് രുചിക്കൂട്ട് ഒരുക്കുന്ന പാചകം. രാവിലെ ഓർഡർ കിട്ടുന്നതനുസരിച്ചാണ് കൂടുതൽ വിഭവങ്ങൾ തയാറാക്കുന്നത്. വൈകീട്ട് നാല് മുതൽ വിഭവങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്കാണ്. ഉന്നക്കായ, കിളിക്കൂട്, കായപ്പോള, കട്ലറ്റ്, സമൂസ, മീറ്റ്റോൾ എന്നിവയാണ് പ്രധാനവിഭവങ്ങൾ. മലബാർ സ്പെഷൽ വിഭവങ്ങളായ ഉന്നക്കായയും കിളിക്കൂടിനും കായപ്പോളക്കുമാണ് കൂടുതൽ പ്രിയമെന്ന് എ.ജെ കാറ്ററിങ് ഉടമയും മാന്നാർ പുത്തൻപള്ളി ജമാഅത്ത് സെക്രട്ടറിയുമായ നവാസ് ജലാൽ പറഞ്ഞു. കണ്ടാൽ ഒരു കിളിക്കൂട് പോലെയിരിക്കുന്ന കിളിക്കൂടിനാണ് ആവശ്യക്കാർ ഏറെ. നാടൻ വിഭവങ്ങളായ ഉഴുന്നുവട, ഉള്ളിവട, പഴംപൊരി എന്നിവയുമുണ്ട്. APL ramdan food നോമ്പുതുറക്കായി മലബാർ സ്പെഷൽ വിഭവങ്ങൾ തയാറാക്കുന്ന ഷാഹുൽഹമീദും റഫീഖും ഡോ. പി.എസ്. ഷാജഹാന് റോട്ടറി അവാർഡ് ആലപ്പുഴ: ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ആലപ്പുഴ റോട്ടറി ക്ലബിന്‍റെ വൊക്കേഷനൽ എക്സലൻസ് അവാർഡ് ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജ് പൾമണറി മെഡിസിൻ പ്രഫസർ ഡോ. പി.എസ്. ഷാജഹാൻ അർഹനായി. ശ്വാസകോശ വിദഗ്ധരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്‍റാണ്. കേരള ആരോഗ്യ സർവകലാശാല പ്രഥമ സെനറ്റ് അംഗമായിരുന്നു. റാന്നി പുറത്തേൽ റിട്ട. അധ്യാപകരായ പി.സി. സുലൈമാന്‍റെയും പി.എം. ബീവിയുടെയും മകനാണ്. ഭാര്യ: ഷാമില (ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, കോട്ടയം), മക്കൾ: സഫർ (കമ്പ്യൂട്ടർ വിദ്യാർഥി), സൈറ (മെഡിക്കൽ വിദ്യാർഥി). ആലപ്പുഴ റോട്ടറി ക്ലബിൽ നടന്ന ചടങ്ങിൽ ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പുരസ്കാരം സമ്മാനിച്ചു. റോട്ടറി ക്ലബ് ആലപ്പുഴ പ്രസിഡൻറ് വർഗീസ് കുരിശിങ്കൽ, സെക്രട്ടറി ജോൺ കുര്യൻ, വൊക്കേഷനൽ സർവിസ് ഡയറക്ടർ പ്രഫ. എസ്. ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. APL shajahan award ആലപ്പുഴ റോട്ടറി ക്ലബിന്‍റെ വൊക്കേഷനൽ എക്സലൻസ് അവാർഡ് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിൽനിന്ന് ഡോ. പി.എസ്. ഷാജഹാൻ ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story