Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅത്തിപ്പൊഴിയിൽ കടലോര...

അത്തിപ്പൊഴിയിൽ കടലോര മക്കളു​ടെ പാലകൻ; സൂനാമിയിൽ സമരജ്വാല തുറന്നു

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ രൂപത മുൻ ബിഷപ്​ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ തീരദേശജനതയുടെ വെളിച്ചമായിരുന്നു. സൂനാമി ദുരന്തത്തിൽ ദുരിതബാധിതർക്ക്​ അനുവദിച്ച തുക വകമാറ്റി ചെലവഴിച്ചപ്പോൾ തീരദേശ ജനതക്കായി ഐതിഹാസിക സമരവുമായിട്ടാണ്​ അദ്ദേഹം രംഗത്തിറങ്ങിയത്​. 2007 സെപ്​റ്റംബർ 17ന്​ ആലപ്പുഴ കലക്ടറേറ്റിന്​ ചുറ്റും നടത്തിയ സമരത്തിന്​ നേതൃപരമായി പങ്കുവഹിച്ചപ്പോൾ ആലപ്പുഴ നഗരംകണ്ട ഏറ്റവും വലിയ സമരമായി അത് മാറി​. 2004ൽ സൂനാമിയെത്തുടർന്ന്​ വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെ രോദനമാണ്​ അന്ന്​ ഉയർന്നത്​. കലക്ടറേറ്റ് പിക്കറ്റ് ചെയ്യാൻ രാവിലെ മുതൽ ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്മാറില്ലെന്നായിരുന്നു ബിഷപ്​ സ്റ്റീഫൻ അത്തിപ്പൊഴിയിലിന്‍റെ നിലപാട്​. പതിനായിരങ്ങൾ അണിനിരന്ന മത്സ്യത്തൊഴിലാളി സമരത്തെത്തുടർന്ന്​ അധികാരികൾ അന്നുതന്നെ ചർച്ചക്ക്​ വിളിക്കുകയും സർക്കാറുമായി ധാരണയിലെത്തി പാക്കേജ്​ പ്രഖ്യാപിക്കുകയും ചെയ്തു. അങ്ങനെയാണ്​ സ്കൂളുകളിൽ കെട്ടിടങ്ങൾ വന്നത്​. റോഡുകൾ നന്നാക്കി. പല പ്രശ്നങ്ങളും പരിഹരിച്ചു. ജനപക്ഷ നിലപാടുകളുടെ അമരക്കാരനായ ബിഷപ്​ സൂനാമി ദുരന്തത്തിന്‍റെ ഓർമപുതുക്കാൻ അന്ധകാരനഴിയിൽ നേരിട്ട്​ എത്തുമായിരുന്നു. ജനങ്ങളോടൊപ്പമുള്ള നിറഞ്ഞ സാന്നിധ്യവും തുറന്ന പങ്കാളിത്തവുമാണ് അദ്ദേഹത്തെ​ വിശ്വാസികളുടെയും ജനതയുടെയും പ്രിയങ്കരനാക്കിയത്​. അർത്തുങ്കലിന്​ സമീപം ചേന്നവേലി അത്തിപ്പൊഴിയിൽ ഔസേപ്പ്-ബ്രിജിറ്റ് ദമ്പതിമാരുടെ നാലുമക്കളിൽ നാലാമനായിരുന്നു. ഈപ്പച്ചനെന്നായിരുന്നു ആദ്യകാലത്തെ പേര്. വീടിന്റെ വിളിപ്പാടകലെ കടൽ ഇളകിമറിയുന്നതും നീലാകാശത്തിനുതാഴെ നീലപ്പട്ട പുതച്ച് ശാന്തമാകുന്നതും നോക്കി മിക്കദിവസങ്ങളിലും മണിക്കൂറുകളോളം ചെലവഴിക്കുമായിരുന്നു. കടലുമായുള്ള ഈ ആത്മബന്ധമാണ്​ പിൽക്കാലത്ത് കടലോര മക്കളുടെ പാലകനായി അത്തിപ്പൊഴിയിൽ നിയോഗിക്കപ്പെട്ടത്​. തീരദേശ ജനങ്ങളെ നെഞ്ചോടുചേർത്ത ഇടയൻ -വി.ഡി. സതീശൻ ആലപ്പുഴ: ആലപ്പുഴ രൂപത മുന്‍ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയിൽ തീരദേശ​ ജനങ്ങ​ളെ നെഞ്ചോടുചേർത്ത ഇടയനാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. സൂനാമി ഏറ്റവുമധികം ദുരിതം വിതച്ച ആലപ്പുഴയില്‍ എല്ലാം നഷ്ടമായവര്‍ക്ക് സംരക്ഷണമൊരുക്കിയതും അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി മുന്നിട്ടിറങ്ങിയതും ബിഷപ്പായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ലളിതജീവിതം പ്രശോഭിതമാക്കിയ വ്യക്തിത്വം -എ.എം. ആരിഫ്​ ആലപ്പുഴ രൂപത മുൻ ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ ലളിതജീവിതം പ്രശോഭിതമാക്കിയ വ്യക്തിത്വമാണെന്ന്​ എ.എം. ആരിഫ്​ എം.പി. തീരജനതക്കുവേണ്ടി എന്നും നിലകൊണ്ടു. അന്ധകാരനഴിയുടെ വികസനത്തിനുവേണ്ടി പ്രത്യേകം താൽപര്യമെടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story