Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:32 AM IST Updated On
date_range 10 April 2022 5:32 AM ISTഹോമിയോ ആശുപത്രി പരിസരം മാലിന്യനിക്ഷേപകേന്ദ്രം
text_fieldsbookmark_border
കായംകുളം: മാലിന്യങ്ങളുടെ അസഹ്യ ദുർഗന്ധം ഹോമിയോ ആശുപത്രിയിൽ എത്തുന്നവരെ ദുരിതത്തിലാക്കുന്നു. മാലിന്യ നീക്കം പേരിന് മാത്രമായതോടെ ടൗണിന്റെ മിക്ക ഭാഗങ്ങളും നിക്ഷേപ കേന്ദ്രമായിരിക്കുകയാണ്. രാത്രികാലത്ത് വിജനമായ പ്രദേശങ്ങളിൽ മാലിന്യങ്ങൾ തള്ളുകയാണ്. ദേശീയപാതയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവരാണ് ഇതിന്റെ കെടുതി അനുഭവിക്കുന്നത്. ഇവിടത്തെ റോഡരികുകളും ഓടകളും മാലിന്യം തിങ്ങിനിറഞ്ഞിരിക്കുകയാണ്. കായംകുളം-കാർത്തികപ്പള്ളി റോഡിൽ ഗവ. ഹോമിയോ ആശുപത്രിക്കു സമീപത്തെ തുറസ്സായതും വെള്ളക്കെട്ടായതുമായ സ്ഥലവും റോഡിന്റെ വശത്തുള്ള ഓടകളും മാലിന്യത്താൽ നിറഞ്ഞിട്ടുണ്ട്. ഐക്യ ജങ്ഷൻ-കീരിക്കാട് മസ്ജിദ് റോഡിന്‍റെ വശങ്ങളിലും മാലിന്യം കുന്നുകൂടുകയാണ്. ജൈവ മാലിന്യങ്ങൾ ചീഞ്ഞളിയുന്നത് അസഹ്യ ദുർഗന്ധത്തിനും കൊതുകുശല്യത്തിനും കാരണമാകുന്നു. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നഗരസഭയിൽ സ്ക്വാഡ് സംവിധാനം ഉണ്ടെങ്കിലും ഈ പ്രദേശങ്ങളിൽ പരിശോധന നടത്താറില്ലെന്ന് ആക്ഷേപമുണ്ട്. കാമറ സ്ഥാപിച്ചാൽ ഒരുപരിധി വരെ തടയാനാകുമെന്നാണ് പറയുന്നത്. ചിത്രം: APLKY1KYLM കായംകുളം ടൗണിന്റെ പടിഞ്ഞാറൻ ഭാഗത്ത് റോഡരികിൽ ഓടയോട് ചേർന്ന് കുന്നുകൂടിയ മാലിന്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
