Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:32 AM IST Updated On
date_range 10 April 2022 5:32 AM ISTനോമ്പിനെ കാത്തിരിക്കുന്ന സെയ്ത് മുഹമ്മദ് മുസ്ലിയാർ
text_fieldsbookmark_border
Attn: റമദാൻ വിശേഷം പൂച്ചാക്കൽ: മൂന്നര പതിറ്റാണ്ടിലധികം ഒരുപള്ളിയിൽ സേവനം അനുഷ്ഠിക്കാൻ ഭാഗ്യം ലഭിച്ച മറ്റത്തിൽ സെയ്ത് മുഹമ്മദ് മുസ്ലിയാരെന്ന 75കാരന്‍റെ നോമ്പനുഭവങ്ങൾക്ക് തീക്ഷ്ണതയേറെയാണ്. പച്ചവെള്ളവും ചായയും ജീരകക്കഞ്ഞിയും കൊണ്ടുമാത്രം നോമ്പ് തുറന്നിരുന്ന കാലം ഉണ്ടായിരുന്നു. ഇപ്പോഴത്തെ നോമ്പുതുറയിൽ വിഭവങ്ങളുടെ നീണ്ടനിര കാണുമ്പോൾ പഴയ ദാരിദ്രകാലം ഓർത്ത് വിതുമ്പാറുണ്ട്. 1986ലാണ് പാണാവള്ളി മണപ്പുറം ജുമുഅത്ത് പള്ളി എന്നറിയപ്പെടുന്ന മാനംകുറിച്ചി പള്ളിയിൽ സേവനത്തിന് കയറിയത്. അന്ന് നമസ്കാരത്തിന് നേതൃത്വം നൽകുന്നതും ബാങ്ക് വിളിക്കുന്നതും പള്ളിയും പരിസരവും വൃത്തിയാക്കുന്നതുമെല്ലാം ഒരാൾതന്നെയായിരുന്നു. 315 രൂപയായിരുന്നു മാസവരുമാനം. തുച്ഛവരുമാനം കൊണ്ടാണ് നാല് മക്കളെയും പഠിപ്പിക്കുകയും കുടുംബം പോറ്റുകയും ചെയ്തത്. പഴയ ദർസുകളിൽ പഠനം നടത്തിയിട്ടുണ്ടെങ്കിലും പള്ളിയിൽ ജോലി കിട്ടുന്നതുവരെ കൂലിത്തൊഴിലെടുത്താണ് കഴിഞ്ഞിരുന്നത്. ഇന്ന് നോമ്പുകാലത്ത് മാംസാഹാരം നിത്യേനയെന്നോണം ഉണ്ടെങ്കിൽ അന്ന് പെരുന്നാളിന് മാത്രമേ അത് ഉണ്ടായിരുന്നുള്ളു. ഉണങ്ങിയ കാരയ്ക്കപോലും അന്ന് അപൂർവമായിരുന്നു. അതുപോലെ ഇപ്പോൾ കാണുന്ന പലതരം പഴവർഗങ്ങളും. ഇന്ന് വസ്ത്രം ആവശ്യമുള്ളപ്പോൾ വാങ്ങുമെങ്കിൽ അന്ന് ഒരുഉടുപ്പിന് പെരുന്നാൾ വരെ കാത്തിരിക്കണം. സെയ്തു മുഹമ്മദ് മുസ്ലിയാർക്ക് വീട് വിട്ടാൽ പിന്നെ പള്ളിയാണ്. ബാങ്കിന് എത്താൻ കഴിയില്ലെന്നോർത്ത് മകളുടെ വീട്ടിൽപോലും പോകാറില്ല. ശക്തമായ അസുഖം ബാധിച്ചപ്പോഴല്ലാതെ ഒരു ബാങ്കുപോലും മുടക്കിയിട്ടില്ല. പള്ളിയോട് ചേർന്നാണ് ജീവിതം മുന്നോട്ടുപോകുന്നത്. നബീസയാണ് ഭാര്യ. സുബൈർ മദനി, അനസ് പാണാവള്ളി, സുലൈമാൻ, റുബീന എന്നിവരാണ് മക്കൾ. APL sayed muhammed musliyar പള്ളിയിൽ ഖുർആൻ പാരായണവുമായി സെയ്ത് മുഹമ്മദ് മുസ്ലിയാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story