Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:31 AM IST Updated On
date_range 10 April 2022 5:31 AM ISTകുഡുംബി സമുദായത്തിന്‍റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കണം -മന്ത്രി പി. പ്രസാദ്
text_fieldsbookmark_border
ആലപ്പുഴ: മണ്ണിൽ പണിയെടുക്കുന്ന കുഡുംബി സമുദായം വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം പോയതിൽ ആശങ്കയുണ്ടെന്നും അതിന് പരിഹാരമുണ്ടാകണമെന്നും മന്ത്രി പി. പ്രസാദ്. ആലപ്പുഴ നന്ദാവനം ഓഡിറ്റോറിയത്തിൽ കുഡുംബി സേവസംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് ഒ.എസ്. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ, എം.സി. സുരേന്ദ്രൻ, വി.എസ്. ശിവരാമൻ, ജി. ഗണേശൻ, ലീല ഗോപാലൻ, ജി. രാജൻ, എം. മനോജ്, അമൃത, അനിൽ തിരുവമ്പാടി എന്നിവർ സംസാരിച്ചു. കൊടിമരജാഥ ആര്യാടുനിന്നും ദീപശിഖ ജാഥ കളർകോടുനിന്നും ആരംഭിച്ച് സമ്മേളന നഗരിയിൽ സമാപിച്ചു. ഞായറാഴ്ച രാവിലെ 9.30ന് അവാർഡ് വിതരണ സമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. എച്ച്. സലാം എം.എൽ.എ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. തുടർന്ന് തെരഞ്ഞെടുപ്പ് നടക്കും. APL kudumbi state meeting ആലപ്പുഴ നന്ദാവനം ഓഡിറ്റോറിയത്തിൽ കുഡുംബി സേവസംഘം സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു കൗതുകമായി നിറവ്യത്യാസമുള്ള വാഴക്കുല കറ്റാനം: നിറവ്യത്യാസത്തിലുള്ള വാഴക്കുല കൗതുകമാകുന്നു. ഇലിപ്പക്കുളം ശാസ്താവിന്റെ തെക്കടത്ത് ബഷീറിന്റെ വീട്ടിലെ ചെങ്കദളി വാഴയാണ് പച്ചയും വയലറ്റും നിറത്തിൽ കുലച്ചത്. സാധാരണ വയലറ്റ് നിറത്തിൽ കുലക്കേണ്ടതിലാണ് പകുതി ഭാഗത്ത് പച്ചനിറം ഇടംപിടിച്ചത്. APL vahzakula ഇലിപ്പക്കുളം ശാസ്താവിന്റെ തെക്കടത്ത് ബഷീറിന്റെ വീട്ടിലെ ചെങ്കദളി വാഴ നിറവ്യത്യാസത്തിൽ കുലച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story