Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:31 AM IST Updated On
date_range 10 April 2022 5:31 AM ISTനഗരസഭ കെടുകാര്യസ്ഥതയിൽ യു.ഐ.എം നഷ്ടമായി
text_fieldsbookmark_border
കായംകുളം: കേരള സർവകലാശാല അനുവദിച്ച യൂനിവേഴ്സിറ്റി ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മൻെറ് നഗരസഭയുടെ അനാസ്ഥ കാരണം നഷ്ടപ്പെട്ടതായി പരാതി. മൂന്നുവർഷം മുമ്പ് അനുവദിച്ചിട്ടും സൗകര്യം ഒരുക്കുന്നതിൽ നഗരസഭ വീഴ്ച വരുത്തിയതാണ് നഷ്ടമാകാൻ കാരണമത്രെ. സർവകലാശാലയുടെ രണ്ടു ബജറ്റിലും പണം അനുവദിച്ചിട്ടും സ്ഥലവും സൗകര്യവും ഒരുക്കുന്നതിൽ വീഴ്ച സംഭവിച്ചു. വിഷയം കൗൺസിലിൽ അജണ്ടയാകാതിരുന്നതും ചർച്ചയാകുകയാണ്. സാധാരണക്കാരായ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്നതിനു യൂനിവേഴ്സിറ്റി നേരിട്ട് ആരംഭിക്കുന്ന സൻെറർ ഏറെ ആശ്വാസമാകുമായിരുന്നു. കെട്ടിടങ്ങൾ ഒഴിഞ്ഞുകിടന്നിട്ടും അവശ്യമായ സ്ഥലം ലഭ്യമായിട്ടും സ്ഥാപനം നഷ്ടമായതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയാണ്. നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ എം.എസ്.എഫ് തീരുമാനിച്ചു. സ്ഥാപനം വീണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാൻസലർക്കും സിൻഡിക്കേറ്റ് അംഗങ്ങൾക്കും നിവേദനവും നൽകുമെന്ന് നിയോജകമണ്ഡലം പ്രസിഡന്‍റ് ബാദുഷ, ജനറൽ സെക്രട്ടറി ഇർഫാൻ ഐക്കരയിൽ, ഭാരവാഹികളായ അൻഷാദ്, നസ്മൽ, അഫ്രിൻ നവാസ് എന്നിവർ അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് കായംകുളത്തുതന്നെ സ്ഥാപിക്കണമെന്ന് സോഷ്യൽഫോറവും ആവശ്യപ്പെട്ടു. പ്രസിഡന്‍റ് അഡ്വ. ഒ. ഹാരിസ് അധ്യക്ഷതവഹിച്ചു. ബി. ദിലീപൻ, നസീബ്, കലേഷ് മണിമംഗലം, മക്ബൂൽ മുട്ടാണിശ്ശേരി, സജീർ കുന്നുകണ്ടം, എൻ.ആർ. അജയകുമാർ, താഹ വൈദ്യൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story