Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 12:00 AM GMT Updated On
date_range 10 April 2022 12:00 AM GMTകാർഷിക മതിൽ; ട്രയൽറൺ നടത്തി
text_fieldsbookmark_border
മാവേലിക്കര: കേരള കോൺഗ്രസ് മാവേലിക്കര ടൗണിൽ ഒരു കിലോമീറ്റർ നീളത്തിൽ ഏപ്രിൽ 24ന് നിർമിക്കുന്ന കാർഷിക മതിലിന്റെ ട്രയൽ റൺ നടത്തി. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അധ്യക്ഷത വഹിച്ചു. തോമസ് എം. മാത്തുണ്ണി, ലളിത രവീന്ദ്രനാഥ്, കെ.ആർ. മുരളീധരൻ തുടങ്ങിയവർ നേതൃത്വം നൽകി. 50 മീ. നീളത്തിൽ കാർഷിക മതിൽ നിർമിക്കാൻ 48 മിനിറ്റെടുത്തു. ഒരുകിലോമീറ്റർ നീളത്തിൽ നിർമിക്കുന്നതിന് 16 മണിക്കൂർ വേണ്ടിവരുമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി. കുറ്റിശ്ശേരിൽ അറിയിച്ചു. ഫോട്ടോ . കാർഷിക മതിലിന്റെ ട്രയൽറൺ കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story