Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.കെ.ജി-പോട്ടത്തറ റോഡ്...

എ.കെ.ജി-പോട്ടത്തറ റോഡ് തുറന്നു

text_fields
bookmark_border
എ.കെ.ജി-പോട്ടത്തറ റോഡ് തുറന്നു
cancel
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ എ.കെ.ജി-പോട്ടത്തറ റോഡ് എച്ച്. സലാം എം.എൽ.എ ഗതാഗതത്തിനായി തുറന്നുകൊടുത്തു. 72 ലക്ഷം രൂപ ചെലവിൽ ഹാർബർ എൻജിനീയറിങ് വകുപ്പാണ് റോഡ് നിർമിച്ചത്. 1036 മീറ്റർ നീളത്തിലും 3.5 മീറ്റർ വീതിയിലുമാണ് ടാറിങ്​​ പൂർത്തിയാക്കിയത്. റോഡ് പൂർത്തിയായതോടെ കാട്ടുകോണം, പട്ടത്താനം പാടശേഖരങ്ങളിലെ കൃഷിക്കും പോട്ടത്തറ ഭാഗങ്ങളിലുള്ളവർക്ക് കഞ്ഞിപ്പാടത്തെ പ്രധാന റോഡിലെത്തുന്നതിനും ഏറെ സഹായകമാകും. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഹാരിസ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത്​ അംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ആർ. അശോകൻ, വി. അനിത, പഞ്ചായത്ത്​ അംഗം പ്രജിത് കരിക്കൽ, സി.പി.എം വണ്ടാനം ലോക്കൽ സെക്രട്ടറി ബി. അൻസാരി, അസി. എൻജിനീയർ ആർ. റജീന ബീവി എന്നിവർ സംസാരിച്ചു. അസി. എക്സിക്യൂട്ടിവ് എൻജിനീയർ രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. (എ.കെ.ജി -പോട്ടത്തറ റോഡ് എച്ച്. സലാം എം.എൽ.എ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story