Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:34 AM IST Updated On
date_range 9 April 2022 5:34 AM ISTആദ്യ മഴയിൽതന്നെ ദേശീയപാതയിൽ വെള്ളക്കെട്ട്
text_fieldsbookmark_border
അരൂർ: ആദ്യ മഴയിൽതന്നെ ദേശീയപാത വെള്ളക്കെട്ടിൽ. അരൂർ പെട്രോൾ പമ്പിനുസമീപം മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ കെട്ടിക്കിടക്കുന്നത് വാഹന യാത്രികർക്കും കാൽനടക്കാർക്കും ദുരിതമാകുകയാണ്. ദേശീയപാത അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല. വാഹനങ്ങൾ വെള്ളക്കെട്ട് ഒഴിവാക്കി സഞ്ചരിക്കുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്ന ഇവിടെ ദേശീയപാതക്കരികിൽ കാന നിർമിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഒറ്റ മഴയിൽ തന്നെ വെള്ളക്കെട്ട് ആകുന്നത് ഇവിടെയുള്ള കച്ചവട സ്ഥാപനങ്ങളിൽനിന്ന് ആളുകളെ അകറ്റുന്നുണ്ട്. ചിത്രം : ദേശീയ പാതയിലെ വെള്ളക്കെട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
