Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേശീയ ഡ്രാഗൺ ബോട്ട്​...

ദേശീയ ഡ്രാഗൺ ബോട്ട്​ ചാമ്പ്യൻഷിപ്പിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
ആലപ്പുഴ: പുന്നമടക്കായലിൽ ദേശീയഡ്രാഗൺ ബോട്ട്​ ചാമ്പ്യൻഷിപ്പിന്​ ​ശനിയാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന്​ മന്ത്രി പി. പ്രസാദ്​ ഉദ്​ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ എസ്​.എസ്​. ബജുവ അധ്യക്ഷത വഹിക്കും. ജില്ല പൊലീസ്​ മേധാവി ജി. ജയ്​ദേവ്​ മുഖ്യപ്രഭാഷണം നടത്തും. വിവിധ സംസ്ഥാനങ്ങളിൽനിന്ന്​ 350 കായികതാരങ്ങളും 75 ഒഫീഷ്യൽസും പ​ങ്കെടുക്കും. കേരളം, ബിഹാർ, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, അസം, ഡൽഹി, ഹരിയാന, മഹാരാഷ്​ട്ര, മധ്യപ്രദേശ്​, തമിഴ്​നാട്​, ഝാർഖണ്ഡ്​, തെലങ്കാന, ഗുജറാത്ത്​, ഒഡിഷ, ജമ്മു ആൻഡ്​ കശ്മീർ, ആൻഡമാൻ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങൾ പ​ങ്കെടുക്കും. ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ഓഫ് ഇന്ത്യയും ഡ്രാഗൺ ബോട്ട് അസോസിയേഷൻ ഓഫ് കേരളയും ചേർന്നാണ്​ മത്സരം നടത്തുന്നത്​. 19ാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്‍റെ സെലക്​ഷൻ ട്രയലും നടക്കും. ഞായറാഴ്ച വൈകീട്ട്​ നാലിന്​ ചേരുന്ന സമാപനസമ്മേളനം സബ്​കലക്ടർ സുരാജ്​ ഷാജി ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ എസ്​.എസ്​. ബജുവ, വൈസ്​ ചെയർമാൻ തഹ്​തർ അഹമ്മദ്​, ട്രഷറർ അനൂപ്​കുമാർ ചൗധരി, ഡ്രാഗൺ ബോട്ട്​ അസോസിയേഷൻ പ്രസിഡന്‍റ്​ തോമസ്​ ജോസഫ്​, സെക്രട്ടറി കെ.എസ്​. റെജി എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story