Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൈപ്പ് പൊട്ടിയുണ്ടായ...

പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വീണ്​ മരണം: ഉദ്യോഗസ്ഥരോട്​ വിശദീകരണം തേടി ജല അതോറിറ്റി

text_fields
bookmark_border
കുഴി തങ്ങളുടേതല്ലെന്ന്​ ഉദ്യോഗസ്ഥർ ആലപ്പുഴ: അമ്പലപ്പുഴയിൽ പൈപ്പ് ചോർച്ചയെത്തുടർന്ന്​ രൂപപ്പെട്ട കുഴിയിൽ വീണ് യാത്രക്കാരൻ മരിച്ചതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെ ഉദ്യോഗസ്ഥരോട് ജല അതോറിറ്റി വിശദീകരണം തേടി. അതോറിറ്റി വിജിലൻസ് വിഭാഗം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണിത്​. ആലപ്പുഴ പി.എച്ച് ഡിവിഷൻ എക്സിക്യൂട്ടിവ്​ എൻജിനീയർ, അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എൻജിനീയർ, രണ്ട്​ അസിസ്റ്റന്‍റ് എൻജിനീയർമാർ, ഓവർ‍സിയർ എന്നിവരോടാണ് വിശദീകരണം തേടിയത്. പൈപ്പ് ചോർ‍ച്ച യഥാസമയം പരിഹരിച്ച് കുഴിയടക്കാത്തതിന്റെ പേരിൽ നടപടി എടുക്കാതിരിക്കാൻ​ കാരണം ബോധിപ്പിക്കാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. എന്നാൽ, ചോർച്ച കണ്ടെത്താനും റോഡ് കുഴിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി കിട്ടാനും വൈകിയെന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തകഴി കേളമംഗലം സ്വദേശി അജയകുമാറിന്​ കഴിഞ്ഞ ഒക്​ടോബർ 30ന് ഇരുചക്ര വാഹനവുമായി കുഴിയിൽ വീണ് ഗുരുതര പരിക്കേൽക്കുകയും നവംബർ നാലിന്​ മരിക്കുകയുമായിരുന്നു. ഏറെനാൾ മൂടാതെ കിടന്ന കുഴിയാണ് അപകടമുണ്ടാക്കിയത്. അജയകുമാർ മരിച്ചത് ആലപ്പുഴ ശുദ്ധജല പദ്ധതിയുടെ പൈപ്പ് പൊട്ടി ഉണ്ടായ കുഴിയിൽ വീണല്ലെന്ന വാദവും ഉദ്യോഗസ്ഥർ മുന്നോട്ടുവെക്കുന്നുണ്ട്​. വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി കിട്ടിയ മെമ്മോക്കുള്ള​ മറുപടിയിലാണ് ഈ വാദം. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ അമ്പലപ്പുഴ ക്ഷേത്രത്തിന്​ പടിഞ്ഞാറ് പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വീണായിരുന്നു അപകടം. ഏറെനാൾ മൂടാതെ കിടന്ന കുഴി അജയകുമാർ മരിച്ച ദിവസമാണ് അധികൃതർ മൂടിയത്. ചോർച്ച പരിഹരിച്ച്​ കുഴിയടച്ചത് ആലപ്പുഴ ജലപദ്ധതി അധികൃതരാണ്. എന്നാൽ, കുഴിയുണ്ടായത് ഈ പദ്ധതിയിലെ പൈപ്പ് ചോർന്നല്ലെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥരുടെ നിലപാട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story