Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവർക്​ഷോപ്പിൽ മോഷണം:...

വർക്​ഷോപ്പിൽ മോഷണം: പ്രതികൾ പിടിയിൽ

text_fields
bookmark_border
വർക്​ഷോപ്പിൽ മോഷണം: പ്രതികൾ പിടിയിൽ
cancel
കായംകുളം: വർക്​ഷോപ്പിൽനിന്ന്​ വാഹനങ്ങളുടെ ഗിയർ ബോക്സും പാർട്ടുകളും മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് ആലംകോട് കുന്നിൽ വീട്ടിൽ അഖിൽ (31), ആറ്റിങ്ങൽ അക്കരവിള വീട്ടിൽ വിഷ്ണു (29) എന്നിവരാണ് അറസ്റ്റിലായത്. എം.എസ്.എം കോളജിന് വടക്ക് ഇഞ്ചക്കൽ ജങ്​ഷനിലെ ഷിജു ഓട്ടോമൊബൈൽ വർക്​ഷോപ്പിൽനിന്ന്​ 1.5 ലക്ഷം രൂപയോളം വിലയുള്ള സാധനങ്ങളാണ് മോഷ്ടിച്ചത്. കഴിഞ്ഞ മൂന്നിന് രാത്രിയായിരുന്നു സംഭവം. രജിസ്റ്റർ നമ്പർ തുണികൊണ്ട് മറച്ച സ്വിഫ്റ്റ് കാറിലെത്തിയായിരുന്നു മോഷണം. സി.സി ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ്​ പ്രതികളെ കണ്ടെത്തിയത്. ജില്ല പോലീസ് മേധാവി ജി. ജയ​ദേവിന്‍റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഗിരീഷ്, പൊലീസ്​ ഉദ്യോഗസ്ഥരായ ഷാജഹാൻ, ദീപക്, വിഷ്ണു എസ്. നായർ, അനീഷ്, ഗിരീഷ്, മണിക്കുട്ടൻ, ഇയാസ്, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിച്ചത്. ചിതം: APLKY1CRAIM1 2 അഖിൽ വിഷ്ണു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story