Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവീടിന്​ മുന്നിൽ...

വീടിന്​ മുന്നിൽ നിർത്തിയിട്ട സ്കൂട്ടറുകളടക്കം നാലുവാഹനത്തിന്​​ തീയിട്ടു

text_fields
bookmark_border
മനോരോഗി പിടിയിൽ; തീ കെടുത്തിയത്​ അഗ്​നിരക്ഷാസേന ആലപ്പുഴ: വീടിന്​ മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടറുകളും വഴിയോരത്ത്​ പാർക്ക്​ ചെയ്ത ഓട്ടോകളും ഉൾപ്പെടെ നാലുവാഹനത്തിന്​​ തീയിട്ടു. കൈചൂണ്ടി ജങ്ഷനുസമീപം വെള്ളിയാഴ്ച പുലർച്ചയാണ്​ സംഭവം. കറുകയിൽ വാർഡ്​ ചേരാലുംപറമ്പ്​ സിബിച്ചൻ മാത്യുവിന്‍റെ കാർപോർച്ചിൽ പാർക്ക്​ ചെയ്ത രണ്ട്​ സ്കൂട്ടർ, മാളിയേക്കൽ ശ്യാമിന്‍റെ ഓട്ടോ, ആശ്രമം വാർഡ്​ അവലൂകുന്ന്​ മാളി​യേക്കൽ ​ജോയിയുടെ മൊബൈൽ ​​മോർച്ചറി സജ്ജീകരിച്ച ഓട്ടോ എന്നിവയാണ്​ കത്തിച്ചത്​. സ്കൂട്ടറുകളും ഓട്ടോയും പൂർണമായി കത്തിനശിച്ചു. മൊബൈൽ മോർച്ചറി സജ്ജീകരിച്ച ഓ​ട്ടോ ഭാഗികമായി നശിച്ചു. തീയിട്ടയാൾ മനോരോഗിയാണെന്നും ഇയാളെ പിടികൂടിയെന്നും നോർത്ത്​ പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയുടെ അനുമതിയോടെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കും. അർധരാത്രിയോടെ സൈക്കിളിലെത്തിയ ആൾ പെട്രോൾ ഒഴിച്ച്​ വാഹനങ്ങൾക്ക്​ തീയിടുകയായിരുന്നു. തുടർന്ന്​ അഗ്​നിരക്ഷാസേന എത്തിയാണ്​ തീ കെടുത്തിയത്​. സിബിച്ചൻ മാത്യുവിന്‍റെ കാർപോർച്ചിൽ കിടന്ന സഹോദരങ്ങളായ സിബിയുടെയും ശ്യാമിന്‍റെയും രണ്ട്​ സ്കൂട്ടറാണ്​ അഗ്​നിക്കിരയാക്കിയത്​. തീ പടർന്ന്​ സമീപത്തെ ബെഡ്​റൂമിലെ മൂന്ന്​ ജനൽപ്പാളികൾ പൊട്ടിയതോടെ ഞെട്ടിയുണർന്ന സിബിച്ചന്‍റെ മകൻ തോമസാണ്​ തീ പടരുന്നത്​ ആദ്യം കണ്ടത്​. പിന്നാലെ വീട്ടുകാരെയും നാട്ടുകാരെയും വിവരമറിയിച്ചു. തീപിടിത്തത്തിൽ കാർ പോർച്ചിലെ ട്യൂബും ബൾബും പൊട്ടിത്തകർന്നു. പിന്നീട്​ സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ്​ തീയിട്ട ആളെക്കുറിച്ച്​ സൂചന കിട്ടിയത്​. സംഭവമറിഞ്ഞ്​ നോർത്ത്​ ​പൊലീസും സ്ഥലത്തെത്തിയിരുന്നു. വെള്ളിയാഴ്ച ടെസ്റ്റ്​​ നടത്തുന്നതിന്​ പണം കടം വാങ്ങി അറ്റകുറ്റപ്പണി തീർത്തതിന്​ പിന്നാലെയാണ് ശ്യാമിന്‍റെ ഓട്ടോ അഗ്​നിക്കിരയായത്​. മൊബൈൽ മോർച്ചറി ആവശ്യങ്ങൾക്ക്​ ഉപയോഗിക്കുന്ന ജോയിയുടെ ​​​​ഓട്ടോക്ക്​ തീയിട്ടത്​ സമീപവാസികൾ കണ്ടതിനാൽ പൂർണമായി​ കത്തിയില്ല​. എങ്കിലും ​മൊബൈൽ മോർച്ചറിക്കും ജനററ്റേറിനും കേടുപാടുണ്ടായി. പിന്നീട്​ ​നോർത്ത്​ പൊലീസ്​ നടത്തിയ അന്വേഷണത്തിൽ ടൗണിൽനിന്നാണ്​ തീവെച്ചയാളെ പിടികൂടിയത്​. കഴിഞ്ഞവർഷം സെപ്​റ്റംബറിൽ കൈനകരി പഞ്ചായത്തിൽ റോഡരികിൽ പാർക്ക്​ ചെയ്​ത ഒരുകാറും അഞ്ച്​ ഇരുചക്രവാഹനവും അഗ്​നിക്കിരയാക്കിയിരുന്നു. അന്നുതന്നെ ആലപ്പുഴ നഗരത്തിലൂം ഒരുഇരുച​ക്രവാഹനത്തിന്​ തീയിട്ടു. ഈ സംഭവത്തിലും മാനസിക അസ്വാസ്ഥ്യമുള്ള ആളെയാണ്​ പൊലീസ്​ പിടികൂടിയത്​. APL AUTO FIRE മൊബൈൽ മോർച്ചറിക്ക്​ സജ്ജീകരിച്ച ജോയിയുടെ ​​​​ഓട്ടോ കത്തിയനിലയിൽ APL scooter അഗ്​നിക്കിരയായ സിബിച്ചൻ മാത്യുവിന്‍റെ കാ​ർ പോർച്ചിൽ പാർക്ക്​ ചെയ്ത സ്കൂട്ടറുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story