Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅഗ്​നിബാധയിൽ ജീവനോപാധി...

അഗ്​നിബാധയിൽ ജീവനോപാധി നഷ്ടപ്പെട്ട വ്യാപാര സുഹൃത്തുക്കൾക്ക് കൈത്താങ്ങ്

text_fields
bookmark_border
അഗ്​നിബാധയിൽ ജീവനോപാധി നഷ്ടപ്പെട്ട വ്യാപാര സുഹൃത്തുക്കൾക്ക് കൈത്താങ്ങ്
cancel
must അമ്പലപ്പുഴ: . വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ ടൗൺ യൂനിറ്റിന്‍റെ നേതൃത്വത്തിലാണ് 'കരുതൽ' എന്ന പേരിൽ സഹായം നൽകിയത്.ഫെബ്രുവരി 27 രാത്രിയിലാണ് കച്ചേരി മുക്കിന് തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന നാല്​ വ്യാപാര സ്ഥാപനങ്ങളിൽ തീപിടിത്തമുണ്ടായത്.രമേശന്‍റെ അലൻ ബേക്കറിയുടെ രണ്ടുകടമുറികൾ, വിജയന്‍റെ പൂജാ സ്റ്റോഴ്സ്, ഷാജിയുടെ റാണി മെഡിക്കൽ സ്റ്റോർ, ചന്ദ്രന്‍റെ ടെയ്​ലറിങ്​ ഷോപ്പ് എന്നിവയാണ് കത്തി നശിച്ചത്. 20 ലക്ഷം രൂപക്കു മുകളിൽ നഷ്ടമാണ് ഇതുമൂലം സംഭവിച്ചത്. തീ പിടിത്തത്തെത്തുടർന്ന് ഉപജീവനം നഷ്ടപ്പെട്ട ഈ വ്യാപാരികൾക്ക് യൂനിറ്റിന്‍റെ നേതൃത്വത്തിൽ 25,000 രൂപ വീതമാണ് നൽകിയത്. അമ്പലപ്പുഴ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ധനസഹായ വിതരണം നിർവഹിച്ചു. യൂനിറ്റ്​ പ്രസിഡന്‍റ്​ എൻ.മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രതാപൻ സൂര്യാലയം, തോമസ് കണ്ടഞ്ചേരി ,മുജീബ് റഹ്മാൻ, മുസ്തഫ ബ്രദേഴ്സ്, എം.എം. ബഷീർ, ജമാൽ അരീപ്പുറം, ബഷീർ തട്ടാ പറമ്പിൽ, അഹമ്മദ്, മനോജ്, സുരേഷ് കാമേഴം, അൻസാരി എന്നിവർ സംസാരിച്ചു. ചി​ത്രം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ധനസഹായ വിതരണം നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story