Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:35 AM IST Updated On
date_range 8 April 2022 5:35 AM ISTബാർബർ-ബ്യൂട്ടീഷൻസ് അസോസിയേഷൻ താലൂക്ക് സമ്മേളനം
text_fieldsbookmark_border
ചാരുംമൂട്: കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷൻസ് അസോസിയേഷൻ മാവേലിക്കര താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഇ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിഡന്‍റ് എസ്.സജീവ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്‍റ് കെ.ആർ. ശശി മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എസ്. മോഹനൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. താലൂക്ക് കമ്മിറ്റി സെക്രട്ടറി അനീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജില്ല ട്രഷറർ കലൈമണി, സംസ്ഥാന കമ്മിറ്റി മുൻ അംഗം കെ.ചന്ദ്രൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സദാശിവപ്പണിക്കർ, ഗണേശ് മൂർത്തി, താലൂക്ക് ട്രഷറർ മധു തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ചാരുംമൂട്ടിൽ നടന്ന കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷൻസ് അസോസിയേഷൻ മാവേലിക്കര താലൂക്ക് സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് ഇ.എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
