Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആരോഗ്യസന്ദേശ റാലിയും...

ആരോഗ്യസന്ദേശ റാലിയും സെമിനാറും

text_fields
bookmark_border
ആരോഗ്യസന്ദേശ റാലിയും സെമിനാറും
cancel
ചാരുംമൂട്: ലോക ആരോഗ്യദിനാചരണത്തിന്‍റെ ഭാഗമായി ചുനക്കര സാമൂഹിക ആരോഗ്യകേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ നടത്തി. ചുനക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശ പ്രവർത്തകർ, ട്രെയിനിങ് വിദ്യാർഥികൾ, സന്നദ്ധസംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ആരോഗ്യകേന്ദ്രം ഹാളിൽ നടന്ന സെമിനാറിൽ മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാർ ആരോഗ്യദിന സന്ദേശം നൽകി. പഞ്ചായത്ത് അംഗം ഷക്കീല നാസർ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്​പെക്ടർ എം.എച്ച്. ഷാനി ആരോഗ്യബോധവത്കരണ ക്ലാസ്​ നയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ബദറുദ്ദീൻ, പി.എച്ച്.എൻ ഗിരിജ ബായി എന്നിവർ സംസാരിച്ചു. ഫോട്ടോ: ചുനക്കര സി.എച്ച്.സിയുടെ നേതൃത്വത്തിൽ നടന്ന ആരോഗ്യ സന്ദേശറാലി ചുനക്കര ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story