Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനറൽ ആശുപത്രി...

ജനറൽ ആശുപത്രി മാനേജ്മെന്‍റ്​ കമ്മിറ്റി ചേർന്നു

text_fields
bookmark_border
ആലപ്പുഴ: ജനറൽ ആശുപത്രി മാനേജ്മെന്‍റ്​ കമ്മിറ്റി നഗരസഭ അധ്യക്ഷ സൗമ്യരാജി‍ൻെറ അധ്യക്ഷതയിൽ ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്നു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എച്ച്.എം.സി സെക്രട്ടറി കൂടിയായ ആശുപത്രി സൂപ്രണ്ട് ഡോ. വി. വേണുഗോപാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലഡ് ബാങ്ക്, കാത്ത് ലാബ്, ട്രോമ കെയർ എന്നിവ ഉടൻ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും താൽക്കാലിക ജീവനക്കാരുടെ വേതന വർധനയും സംബന്ധിച്ച് അജയ സുധീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആശുപത്രിയിൽ സോളാർ പാനൽ ഘടിപ്പിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നഗരസഭ അധ്യക്ഷ സൗമ്യരാജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഒ.പി ക്ലിനിക്കുകളിൽ ഡോക്ടർമാർ വൈകുന്നതടക്കം കണ്ടെത്തിയ ക്രമക്കേടുകൾ ഉടൻ പരിഹരിക്കാൻ സൂപ്രണ്ടിന് നിർദേശം നൽകി. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ 25 എച്ച്.എം.സി അംഗങ്ങൾ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story