Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:33 AM IST Updated On
date_range 7 April 2022 5:33 AM ISTപടനിലത്തും ചുനക്കരയിലും യു.ജി കേബിളിന് അനുമതി
text_fieldsbookmark_border
ചാരുംമൂട്: നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിൻെറയും ചുനക്കര തിരുവൈരൂർ മഹാദേവർ ക്ഷേത്രത്തിൻെറയും പരിസരപ്രദേശങ്ങളിൽ കെ.എസ്.ഇ.ബിയുടെ അണ്ടർ ഗ്രൗണ്ട് വൈദ്യുതി കേബിൾ സ്ഥാപിക്കുന്നതിന് 1.5 കോടി രൂപ 2022-23 ലെ ബജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ചതായി എം.എസ്. അരുൺകുമാർ എം.എൽ.എ അറിയിച്ചു. റോഡിൻെറ ഇരുവശത്തും ഒരു മീറ്റർ താഴ്ചയിലാണ് കേബിളുകൾ സ്ഥാപിക്കുന്നത്. ഇരുവശവും ട്രാൻസ്ഫോർമറുകളും സ്ഥാപിക്കും. പടനിലം ക്ഷേത്രത്തിൽ 16 കരയിൽനിന്ന് 20 മുതൽ 42 അടി വരെ ഉയരമുള്ള നന്ദികേശ കെട്ടുത്സവങ്ങളാണ് ശിവരാത്രി നാളിൽ എത്തിച്ചേരുന്നത്. ചുനക്കര ക്ഷേത്രത്തിലും ഉത്സവനാളുകളിൽ വളരെ ഉയരവും വലുപ്പവുമുള്ള കെട്ടുകാഴ്ചകൾ എത്തിച്ചേരുന്നു. ഇവിടങ്ങളിൽ വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കണമെന്ന ദീർഘകാലമായുള്ള ആവശ്യത്തിനുകൂടിയാണ് ഇതോടെ പരിഹാരം ആകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story