Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightട്രെയിൻ യാത്രികർക്ക്...

ട്രെയിൻ യാത്രികർക്ക് നോമ്പുകഞ്ഞിയുമായി ദാറുൽ ഉലൂം

text_fields
bookmark_border
ട്രെയിൻ യാത്രികർക്ക് നോമ്പുകഞ്ഞിയുമായി ദാറുൽ ഉലൂം
cancel
കായംകുളം: വിശുദ്ധ റമദാനിൽ ട്രെയിൻ യാത്രികർക്ക് നോമ്പുകഞ്ഞിയുമായി ദാറുൽ ഉലൂം. വൈകീട്ട്​ ഓച്ചിറ സ്റ്റേഷനിൽ എത്തുന്ന മെമു യാത്രികരാണ് പശ്ചിമബംഗാൾ ചുവയുള്ള നോമ്പുകഞ്ഞിയുടെ മധുരം നുണയുന്നത്. ജംഇയ്യതുൽ ഉലമായെ ഹിന്ദി‍ൻെറ സഹകരണത്തോടെയുള്ള പരിപാടി ആറുവർഷം പിന്നിടുകയാണ്. കോവിഡ് വിലക്കുകൾ കാരണം കഴിഞ്ഞ വർഷം വിതരണം മുടങ്ങിയിരുന്നു. വൈകീട്ട് 6.30 ന് എത്തുന്ന എറണാകുളം-കൊല്ലം മെമുവിലെ നൂറോളം യാത്രികർക്കാണ് ഇപ്പോൾ വിതരണം. നേരത്തേ മൂന്ന് ട്രെയിനിലെ യാത്രികർക്കുവരെ നൽകിയിരുന്നു. ഇതുകൂടാതെ, ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെ രോഗികൾക്കും പരിസരത്തെ നൂറുകണക്കിന് വീട്ടുകാർക്കും കഞ്ഞി എത്തിച്ചുനൽകുന്നു. 35 വർഷം മുമ്പാണ് പരിസരവാസികൾക്കായും കഞ്ഞി തയാറാക്കി തുടങ്ങിയത്. പിന്നീട് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിതരണം വികസിച്ചു. വൈകീട്ട്​ സ്റ്റേഷനിൽ എത്തുന്നവർ നോമ്പുതുറക്ക് പ്രയാസപ്പെട്ടപ്പോഴാണ് ഇവിടെയും വിതരണം തീരുമാനിക്കുന്നത്. 25 കിലോയോളം പൊടിയരിയുടെ കഞ്ഞിയാണ് ഒരു ദിവസം തയാറാക്കുന്നത്. അരി, മഞ്ഞപ്പൊടി, ഉപ്പ്, ആശാളി, ചുക്ക്, ഉലുവ, വെളുത്തുള്ളി, ജീരകം, ചുവന്നുള്ളി, വെളിച്ചെണ്ണ, തേങ്ങ എന്നിവ ചേര്‍ത്ത് നോമ്പെടുത്താണ് നോമ്പുകഞ്ഞി തയാറാക്കുന്നത്. കാന്‍റീൻ ചുമതലക്കാരനായ പശ്ചിമബംഗാൾ സ്വദേശി ഷഫീഖാണ് രുചിപ്പെരുമ നിറഞ്ഞ കഞ്ഞി തയാറാക്കുന്നത്. മുസ്‌ലിം പേഴ്സനൽ ലോ ബോർഡ് നിർവാഹകസമിതി അംഗം മൗലവി അബ്ദുശുക്കൂർ അൽഖാസിമി, ജം ഇയ്യതുൽ ഉലമായെ ഹിന്ദ് യൂനിറ്റ് പ്രസിഡന്‍റ്​ നൂഹ് മൗലവി, ഷഫീർ മുഹമ്മദ്, ഹാഷിം മൗലവി, ബുഖാരി മൗലവി, നിസാർ മൗലവി തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. APLKY2RAMADAN ഓച്ചിറ റെയിൽവേ സ്റ്റേഷനിലെത്തുന്നവർക്ക് ഇംഇയ്യതുൽ ഉലമായെ ഹിന്ദും ദാറുൽ ഉലൂം അറബിക് കോളജ് വിദ്യാർഥികളും നോമ്പുകഞ്ഞി വിതരണം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story