Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:29 AM IST Updated On
date_range 7 April 2022 5:29 AM ISTഇതെന്തൊരു പാലമാ...
text_fieldsbookmark_border
അമ്പലപ്പുഴ: പാലം നിർമാണം പൂർത്തിയാക്കിയിട്ടും അപ്രോച് റോഡ് നിർമിച്ചില്ല. ദുരിതത്തിലായി നാട്ടുകാരും കർഷകരും. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് കരുമാടി മാമൂട് ജങ്ഷന് തെക്ക് ചെറുതുരുത്തി പാടശേഖരത്തിന് സമീപമാണ് അപ്രോച് റോഡ് നിർമിക്കാതെ പാലം നിർമാണം പൂർത്തിയാക്കിയത്. ഫ്ലാഷ് ജങ്ഷൻ മുതൽ കാറാടി തോടുവരെ 2,64,698 രൂപ ചെലവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ചെറുതുരുത്തി പാടശേഖരവുമായി ബന്ധിപ്പിക്കുന്ന പാലത്തിൻെറ വടക്ക് ഭാഗത്തു മാത്രമാണ് അപ്രോച് റോഡ് നിർമിച്ചിരിക്കുന്നത്. തെക്ക് ഭാഗത്ത് പാടശേഖരവും ഇതിനു സമീപങ്ങളിലായി നൂറുകണക്കിന് കുടുംബങ്ങളുമാണ് താമസിക്കുന്നത്. ഇവർക്ക് റോഡിലെത്താനുള്ള ഏക യാത്രാമാർഗമാണിത്. കൂടാതെ പാടശേഖരത്തുനിന്ന് നെല്ല് കയറ്റാനും അപ്രോച് റോഡ് നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്നാണ് കർഷകർ ഉൾപ്പെടെയുള്ള പ്രദേശവാസികളുടെ ആവശ്യം. (ചിത്രം...അപ്രോച് റോഡ് നിർമിക്കാതെ പാലം നിർമാണം പൂർത്തിയാക്കിയ നിലയില്‍)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
