Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:29 AM IST Updated On
date_range 7 April 2022 5:29 AM ISTമദ്യനയത്തെ അപലപിച്ച് മഹല്ല് ജമാഅത്ത് കൗൺസിൽ
text_fieldsbookmark_border
ആലപ്പുഴ: സർക്കാറിൻെറ വിനാശകരമായ മദ്യനയത്തെ മഹല്ല് ജമാഅത്ത് കൗൺസിൽ ജില്ല നേതൃയോഗം അപലപിച്ചു. കേരളത്തെ മദ്യ ഭ്രാന്താലയം അക്കരുതെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡൻറ് സാദത്ത് ഹമീദ് പറഞ്ഞു. ജില്ല പ്രസിഡന്‍റ് ആസിഫ് അലി അധ്യക്ഷതവഹിച്ചു. സംസ്ഥാന-ജില്ല നേതാക്കളായ ഫാറൂഖ് സകാഫി, ജലീൽ എസ്.പെരുമ്പലത്ത്, സൈജു വാഴകടയിൽ, സിറാജുദ്ദീൻ അമ്പലപ്പുഴ, എം.എം. സലിം, ഖാദർ, ബഷീർ, താഹ, കെ.എച്ച്. ബാബുജൻ എന്നിവർ പങ്കെടുത്തു തകഴി അനുസ്മരണം ആലപ്പുഴ: കേരള കോൺഗ്രസ് എം സംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ തകഴി ശിവശങ്കരപ്പിള്ളയുടെ 23ആം ചരമവാർഷിക ദിനമായ ഞായറാഴ്ച അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ആലപ്പുഴ ഇരുമ്പ്പാലത്തിനു സമീപം കേരളഹൗസിൽ ഇതോടനുബന്ധിച്ച്, 1500ലധികം വ്യത്യസ്ത ചിത്രങ്ങൾ വരച്ച് ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ നെടുംകുന്നം സ്വദേശിയായ അലീന ഷെറിൻ ഫിലിപ്പിൻെറ ചിത്രപ്രദർശനം ഉച്ചക്ക് 12ന് ആരംഭിക്കും. തുടർന്ന് കവിയരങ്ങ്, കഥയരങ്ങ്, തഴിയുടെ രചനകളെക്കുറിച്ചുള്ള ചർച്ചകൾ, കലാകാരന്മാരെ ആദരിക്കൽ, നാടൻ പാട്ടുകൾ എന്നിവയുണ്ടാകും. വൈകീട്ട് അഞ്ചിന് അനുസ്മരണ സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിക്കും. അഭിമുഖം നാളെ ആലപ്പുഴ: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വെള്ളിയാഴ്ച രാവിലെ 10ന് സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ബി.എഡും അതത് വിഷയങ്ങളില്‍ പി.ജിയും ഉള്ളവര്‍ക്ക് കെമിസ്ട്രി, സോഷ്യല്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ്, ബോട്ടണി ആൻഡ് സുവോളജി, ഫിസിക്സ്, ഫിസിക്കല്‍ എജുക്കേഷന്‍ വിഷയങ്ങളിലെ അധ്യാപന തസ്തികയിലേക്ക് അപേക്ഷിക്കാം. ആര്‍ട്ട് ആൻഡ് ക്രാഫ്റ്റ്, ഡാന്‍സ്, മ്യൂസിക്ക് ഫാക്കല്‍റ്റി തസ്തികയിലേക്ക് അതത് മേഖലയില്‍ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ബിരുദവും പ്രീ പ്രൈമറി ട്രെയിനിങ് കോഴ്സ് യോഗ്യതയുമുള്ളവരെ കിൻഡര്‍ ഗാര്‍ട്ടന്‍ ടീച്ചര്‍ തസ്തിയിലേക്ക് പരിഗണിക്കും. ഫോണ്‍: 04772230624, 8304057735.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story