Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂക്കുറ്റിയിൽ...

അരൂക്കുറ്റിയിൽ തെരുവുനായ്​ ശല്യം രൂക്ഷം

text_fields
bookmark_border
വടുതല: അരൂക്കുറ്റി പഞ്ചായത്തിൽ തെരുവു​നായ്​ ശല്യം രൂക്ഷം. പഞ്ചായത്തിലെ രണ്ട് മൂന്ന് വാർഡുകളിൽ നായ്​ ശല്യം കാരണം ജനം ഭീതിയിലാണ്. ഹിദായത്ത് പരിസരങ്ങളിലെ ആറോളം പേർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. പകലാണ്​​ ആക്രമണം കൂടുതൽ നടക്കുന്നത്. മുറ്റം വൃത്തിയാക്കി കൊണ്ടിരുന്ന സ്ത്രീയെയും ഭർത്താവിനെയും നായ്​ ആക്രമിച്ചു. പള്ളിയിലേക്ക് പോകുകയായിരുന്ന റിട്ട. അധ്യാപകനെ പിന്നിൽനിന്ന് വന്ന നായ്​ കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. പേബാധയുള്ള നായ്ക്കളുടെ ആക്രമണം ഭയന്ന് പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. പാൽ, പത്രവിതരണക്കാർ, ട്യൂഷനും മദ്​റസയിലും പോകുന്ന കുട്ടികൾ, പ്രഭാത സവാരിക്കാരെല്ലാം ഭയത്തോടെയാണ് സഞ്ചരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story